ഡി ഡിവിഷന്‍ ലീഗില്‍ നാസ്‌ക് ബങ്കരക്കുന്നിനെ കളിക്കാനനുവദിക്കാത്ത ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി; മത്സരക്രമം പുനര്‍നിര്‍ണയിച്ച് ടീമിനെ കളിപ്പിക്കണമെന്ന് കോടതി
Jan 19, 2020, 12:01 IST
കാസര്‍കോട്: (www.kasaragodvartha.com 19.01.2020) സ്പോര്‍ട്സിനെ വ്യക്തിവിരോധത്തിനും സ്വാര്‍ഥതാല്‍പര്യത്തിനും ഉപയോഗിക്കരുതെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ പരാമര്‍ശം. ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കളിക്കാന്‍ അനുവദിക്കാത്തതിനെതിരെ നാസ്‌ക് ബങ്കരക്കുന്ന് ടീം ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരെ നല്‍കിയ പരാതിയില്‍ വിധിപറയവെ പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജഡ്ജ് എം ബാലകൃഷ്ണനാണ് അസോസിയേഷനെതിരായ പരാമര്‍ശം നടത്തിയത്.
ഇരുകൂട്ടരുടെയും വാദംകേട്ട കോടതി നാസ്‌ക് ബങ്കരക്കുന്ന് ടീമിനെ കളിപ്പിക്കണമെന്നും മത്സരക്രമം പുനര്‍നിര്‍ണയിക്കണമെന്നും ഉത്തരവിട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ടീം കളിക്കുകയും ഫാല്‍ക്കണ്‍ കമ്പാറിനെ പരാജയപ്പെടുത്തുകയും ചെയ്തു. അടുത്ത മത്സരം 21, 28, 29, 31 തിയതികളില്‍ നടക്കും. ലീഗ് മത്സരങ്ങള്‍ തുടങ്ങും മുമ്പ് നാസ്‌ക് ബങ്കരക്കുന്ന് ടീമിന്റെ ഉടമയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ എന്‍ എ സലീം കളിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തുന്ന ക്രമക്കേടുകളെ ചോദ്യം ചെയ്യുന്നവര്‍ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകളെ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് അസോസിയേഷന്‍ നേതൃത്വം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സലീമിന്റെ ടീമിനെ കളിക്കാന്‍ അനുവദിക്കാതിരുന്നത്. രണ്ട് മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ ക്ലബ്ബുകളുടെ അഫിലിയേഷന്‍ പോലും ഇല്ലാതാകും. അവസരം നഷ്ടപ്പെടുന്ന കളിക്കാര്‍ ടീം ഉടമയ്ക്കെതിരെ തിരിയണമെന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്.
കളിക്കാന്‍ അവസരം ലഭിക്കാത്ത ക്ലബ്ബുകളിലെ കളിക്കാരെ പ്രലോഭിപ്പിച്ച് തങ്ങളുടെ ടീമില്‍ കളിപ്പിക്കാനുള്ള നീക്കവും അസോസിയേഷന്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്. ഈ നീക്കങ്ങള്‍ക്കാണ് കോടതി വിധിയിലൂടെ തിരിച്ചടിയായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Sports, cricket, court, court order, kasaragod, Kerala, news, Sports, cricket, court, court order, < !- START disable copy paste -->