Ranji Trophy | രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം; ചരിത്രമെഴുതി കാസർകോടിന്റെ സ്വന്തം മുഹമ്മദ് അസ്ഹറുദ്ദീൻ
● കേരളം ഗുജറാത്തിനെതിരെ മികച്ച നിലയിൽ ബാറ്റ് ചെയ്യുന്നു.
● അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്.
● സച്ചിൻ ബേബിയും സൽമാൻ നിസാറും അർധസെഞ്ച്വറി നേടി
അഹ്‌മദാബാദ്: (KasargodVartha) രഞ്ജി ട്രോഫി ക്രികറ്റ് സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടം കൈവരിച്ച് കാസർകോടിന്റെ അഭിമാനം മുഹമ്മദ് അസ്ഹറുദ്ദീൻ. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിലാണ് അസ്ഹറുദ്ദീന്റെ തകർപ്പൻ പ്രകടനം. അഹ്‌മദാബാദിൽ നടക്കുന്ന മത്സരത്തിൽ കേരളം മികച്ച നിലയിലാണ്.
ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 30 റൺസ് വീതം നേടി. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായതോടെ കേരളം 157/4 എന്ന നിലയിലേക്ക് വീണു. ഈ സാഹചര്യത്തിലാണ് അസ്ഹറുദ്ദീനും ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ കരകയറ്റിയത്.
ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം 206/4 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം സച്ചിൻ ബേബി പുറത്തായെങ്കിലും അസ്ഹറുദ്ദീൻ തന്റെ പോരാട്ടം തുടർന്നു. സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീൻ കേരളത്തിന്റെ സ്കോർ 300 കടത്തി. 184 പന്തിൽ 45 റൺസുമായി മെല്ലെ തുടങ്ങിയ അസ്ഹറുദ്ദീൻ പിന്നീട് വേഗത്തിലായി.
സിക്സറടിച്ചാണ് താരം അർധസെഞ്ചറി പൂർത്തിയാക്കിയത്. തുടർന്ന് സെഞ്ച്വറിയും നേടി. ഈ സമയം സൽമാൻ നിസാറും അർധസെഞ്ചറി നേടി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 149 റൺസ് കൂട്ടിച്ചേർത്തു. സൽമാൻ നിസാർ 52 റൺസെടുത്ത് പുറത്തായി. അസ്ഹറുദ്ദീൻ 129 റൺസോടെയും അഹ്‌മദ് ഇംറാൻ 19 റൺസോടെയും ക്രീസിൽ നിൽക്കുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Mohammad Azharudheen of Kasaragod becomes the first Kerala player to score a century in a Ranji Trophy semifinal against Gujarat.
#Kasaragod #RanjiTrophy #Azharudheen #KeralaCricket #Gujarat #Century