city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാത്രികാലങ്ങളില്‍ കലാകായിക പരിപാടികള്‍ക്ക് ഇനിമുതല്‍ കടുത്ത നിയന്ത്രണം; ഡി വൈ എസ് പിമാരില്‍ നിന്നും അനുമതി വാങ്ങണം

കാസര്‍കോട്: (www.kasargodvartha.com 05/04/2017) ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍  രാത്രികാലങ്ങളില്‍ നടക്കുന്ന കലാകായികപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ജില്ലാപോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ് പി ഇക്കാര്യം വ്യക്തമാക്കിയത്.കായികപരിപാടികള്‍ക്കിടയിലും മറ്റുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ജില്ലയിലെ പല ഭാഗങ്ങളിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.

പഴയ ചൂരിയില്‍ മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവി കൊലചെയ്യപ്പെടാന്‍ കാരണമായത് രാത്രി നടന്ന ഷട്ടില്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളായിരുന്നു.  രാത്രിയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

രാത്രികാലങ്ങളില്‍ കലാകായിക പരിപാടികള്‍ക്ക് ഇനിമുതല്‍ കടുത്ത നിയന്ത്രണം; ഡി വൈ എസ് പിമാരില്‍ നിന്നും അനുമതി വാങ്ങണം

ഇതുവരെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുതന്നെ രാത്രികാല പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന രീതിയാണുണ്ടായിരുന്നത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക ജില്ലയിലെ പോലീസ് സ്റ്റഷനുകളുടെ ചുമതലയുള്ള ഡിവൈഎസ്പിമാരായിരിക്കും. ഡിവൈഎസ്പിയുടെ പ്രത്യേക അനുമതിപ്രകാരമേ കലാകായിക പരിപാടികള്‍ ഇനിമുതല്‍ രാത്രികാലങ്ങളില്‍ നടത്താനാവുകയുള്ളൂ.

ഇത്തരം പരിപാടികള്‍ക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ വരെ എത്തുന്ന സ്ഥിതി അതീവഗൗരവതരമാണ്. അനുമതിയില്ലാതെ പരിപാടികള്‍ നടത്തുന്നവര്‍ ശക്തമായ നടപടി നേരിടേണ്ടിവരും. പരിപാടികള്‍ക്കിടയില്‍ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദികള്‍ സംഘാടകരായിരിക്കുമെന്ന് എസ്പി വിശദീകരിച്ചു. പരിപാടികള്‍ നടത്തുന്നതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കുപുറമെ മറ്റുതരത്തിലുള്ള നിയമനടപടികളും അവര്‍ക്ക് നേരിടേണ്ടിവരുമെന്ന് എസ് പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Sports, Police, DYSP, Permission, News, Night, Control, SP, Police Station, Control for cultural and social activities during night hours.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia