അഖിലേന്ത്യാ വോളിബോള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടീമുകള്‍ എത്തിത്തുടങ്ങി
Apr 2, 2016, 11:30 IST
ചെര്‍ക്കള: (www.kasargodvartha.com 02.04.2016) വിന്നേഴ്‌സ് ചെര്‍ക്കളയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ 10 വരെ നടക്കുന്ന രണ്ടാമത് അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പവലിയനിന്റെയും ഗ്രൗണ്ടിന്റെയും പണി പൂര്‍ത്തിയായി.
1000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര താരങ്ങള്‍ അടങ്ങിയ ടീമുകള്‍ കാസര്‍കോട് എത്തിത്തുടങ്ങി. നാടും നഗരവും വോളിബോള്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ടിലെ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് 7.30 നാണ് ഉദ്ഘാടന പരിപാടി ആരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കെ എസ് ഇ ബിയും രാജസ്ഥാനും വനിത വിഭാഗത്തില്‍ കേരള പോലീസും കൃഷ്ണമേനോന്‍ കോളജും ഏറ്റുമുട്ടും. കൂറ്റന്‍ എല്‍ ഇ ഡി സ്‌ക്രീനുമൊരുക്കിട്ടുണ്ട്.
ശശി വടകരയുടെ നേതൃത്വത്തിലാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശി ഉമ്മര്‍ ഹാജിയാണ്. ട്രോഫി കൂടാതെ ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ടര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയും സമ്മാനമായി നല്‍കും. പരിപാടി ഏപ്രില്‍ 10നു സമാപിക്കും.
Keywords : Cherkala, Sports, Inauguration, Volleyball, Preparations.