ചെമ്മനാട് ബാഡ്മിന്റന്‍ ലീഗ് ഫെബ്രുവരി 19,20,21 തീയ്യതികളില്‍
Feb 5, 2016, 10:30 IST
ചെമ്മനാട്: (www.kasargodvartha.com 05.02.2016) മഫ്ജാക്കേര്‍സ് സ്‌പോര്‍ട്ടിംഗ് ചെമ്മനാട് സംഘടിപ്പിക്കുന്ന ചെമ്മനാട് ബാഡ്മിന്റന്‍ ലീഗ് ഒന്നാമത് സീസണ്‍ ജില്ലാതല ടൂര്‍ണമെന്റ് ഫെബ്രുവരി 19,20,21 തീയതികളില്‍ ആലിച്ചേരി ബി10 ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ചു ടീമുകളാണ് ലീഗ് മത്സരത്തില്‍ മാറ്റുരക്കുക.
ഫൈസല്‍ ചട്ടഞ്ചാലിന്റെ ടീം എയ്‌സേര്‍സ്, ഹംസ ഉദുമയുടെ ടീം സ്മാഷേഴ്‌സ്, എം എസ് ഹസന്റെ ടീം റാക്കറ്റേഴ്‌സ് ഹര്‍ഷാദിന്റെ ടീം വാരിയേഴ്‌സ്, അയ്യൂബ് ചെര്‍ക്കളയുടെ ടീം റോക്കറ്റ്‌സ് എന്നിവയാണ് കളിക്കാനെത്തുന്നത്. ജില്ലാ-സംസ്ഥാന താരങ്ങളും വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങും.
ടൂര്‍ണമെന്റിന്റെ രൂപീകരണ പരിപാടി കാസര്‍കോട് ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് സി ടി റിയാസ് അധ്യക്ഷത വഹിച്ചു. ശിഹാബ്, അഷ്‌റഫ്, സെക്രട്ടറി തദ്‌വീര്‍, എസ് എം റാഫി, എം എ ഫൈസല്‍, അന്‍വര്‍ ഷംനാട്, സി എച്ച് ജലീല്‍, ആഷിഖ്, ഫഹീം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Chemnad, Tournament, Club, District, Sports, Kasargod.