city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Farewell | സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ ചാംപ്യൻഷിപ്: ഡെൽഹിയിൽ പോരിനിറങ്ങുന്ന കേരള ടീം അംഗങ്ങളായ ഹമീദിനും ശ്യാംമോഹനും യാത്രയപ്പ് നൽകി

കാസർകോട്: (www.kasargodvartha.com) ഓഗസ്റ്റ് 25 മുതൽ 28 വരെ ഡെൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സെറിബ്രൽ പാൾസി നാഷനൽ ഫുട്ബാൾ ചാംപ്യൻഷിപിൽ കേരള ടീം അംഗങ്ങളായി തെരഞ്ഞെടുത്ത ചെർക്കള സ്വദേശി ഹമീദിനും നീലേശ്വരം സ്വദേശി ശ്യാംമോഹനും കാസർകോട് റെയിൽവെ സ്റ്റേഷനിൽ അക്കര ഫൗൻഡേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
                     
Farewell | സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ ചാംപ്യൻഷിപ്: ഡെൽഹിയിൽ പോരിനിറങ്ങുന്ന കേരള ടീം അംഗങ്ങളായ ഹമീദിനും ശ്യാംമോഹനും യാത്രയപ്പ് നൽകി

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹ്‌മാൻ മുഖ്യാതിഥിയായിരുന്നു. അക്കര ഫൗൻഡേഷൻ മാനജർ മുഹമ്മദ് യാസിർ സ്വാഗതം പറഞ്ഞു. കാസർകോട് റെയിൽവേ പ്രൊടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ കതിരേശൻ ബാബു, ബെറ്റർ ലൈഫ് ഫൗൻഡേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി, ചൈൽഡ് പ്രൊടക്ട് ടീം ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ പൂവടുക്ക, സ്പാസ്റ്റിക് അസോസിയേഷൻ യൂത് വിങ് പ്രസിഡന്റ് ശഹീദ് തളങ്കര, കാസർകോട് ഡിസബിലിറ്റി സ്പോർട്സ് ടീം ഫിസിയോതെറാപിസ്റ്റ് നിഖിൽ പിസി, കേരള ഡിസബിലിറ്റി ക്രികറ്റ് ടീം അംഗങ്ങളായ മൻസൂർ, മുസ്ത്വഫ എന്നിവർ ആശംസ അറിയിച്ചു.

അക്കര ഫൗൻഡേഷൻ പ്രോജക്ട് കോർഡിനേറ്റർ സാജൻ നന്ദി അറിയിച്ചു. ശനിയാഴ്ച മുതൽ കായംകുളം ചത്ത്യാര ഫുട്ബാൾ അകാഡമിയിൽ നടക്കുന്ന കേരള ടീം ക്യാംപിൽ പങ്കെടുത്ത ശേഷം ഓഗസ്റ്റ് 22ന് ഇരുവരും ഡെൽഹിയിലേക്ക് പുറപ്പെടും.

ഹമീദ് ചെർക്കളയ്ക്ക് യാത്രയയപ്പും അനുമോദനവും നൽകി.

ചെർക്കള: സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ചാംപ്യൻഷിപിൽ പങ്കെടുക്കുന്ന കേരള ടീം അംഗമായ ഹമീദ് ചെർക്കളയ്ക്ക് ബാബ് ടവറിൽ നടന്ന ചടങ്ങിൽ വിനേഴ്സ് ചെർക്കള അനുമോദനവും യാത്രയയപ്പും നൽകി. കൈസി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. ശുകൂർ ചെർക്കള ഉദ്ഘാടനം ചെയ്തു. വിനേഴ്സ് ചെർക്കള ജനറൽ സെക്രടറി സി എച് ശുകൂർ മെമെന്റോ കൈമാറി. നൗശാദ് ചെർക്കള, ടിഎം നിസാർ അറന്തോട്, ആമു ദുബൈ, ബി അബ്ദുല്ല, ഗഫൂർ സി, ഹനീഫ് ചെർക്കള, ഇഖ്ബാൽ ഐമ, സിദ്ദീഖ് കനിയടുക്കം, റശീദ് കനിയടുക്കം, യാസർ അബ്ദുല്ല യാച്ചു, മൻസൂർ ബേവിഞ്ച സംസാരിച്ചു. സലാം ചെർക്കള സ്വാഗതവും, ഹമീദ് ചെർക്കള യാത്രയപ്പിനുള്ള നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Sports, Football, Football Tournament, Cerebral Palsy National Football Championship: Farewell to Kerala team members Hameed and Shyammohan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia