ബ്ലൈസ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് 14 ന്
Feb 12, 2015, 14:30 IST
തളങ്കര: (www.kasargodvartha.com 12/02/2015) ബ്ലൈസ് തളങ്കര സംഘടിപ്പിക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് ഫെബ്രുവരി 14 നു വാസ് പടിഞ്ഞാര്‍ ഗ്രൗണ്ടില്‍ (കാസര്‍കോട് മുനിസിപ്പല്‍ മിനി സ്‌റ്റേഡിയം തളങ്കര) നടക്കും. പ്രീമിയര്‍ ലീഗിന്റെ ലോഗോ വെല്‍ഫിറ്റ് ചെയര്‍മാനും ബ്ലൈസ് തളങ്കരയുടെ ഉപദേശക സമിതി അംഗവുമായ യഹ്‌യ തളങ്കര പ്രകാശനം ചെയ്തു.
ബ്ലൈസ് റേന്‍ജേര്‍സ്, ബ്ലൈസ് ഗണ്ണേര്‍സ്, ബ്ലൈസ് ഷൂട്ടേര്‍സ്, ബ്ലൈസ് ബ്ലാസ്‌റ്റേര്‍സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. വൈകുന്നേരം ഏഴു മണിക്ക് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സമ്മേളനം നടക്കും.
ജില്ലയിലെ സാമൂഹ്യ - സാംസ്‌ക്കാരിക - രാഷ്ട്രീയ മേഘലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന - സമാപന സമ്മേളനങ്ങളില്‍ പങ്കെടുക്കും. അവലോകന യോഗത്തില്‍ പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചക്കര, സുബൈര്‍ യു.എ, ത്വല്‍ഹത്ത്, അനസ് കണ്ടത്തില്‍, ഹാരിസ്, ഷുഹൈബ്, ഷുഹൈല്‍, തൗജീല്‍, അന്തായി പ്രസംഗിച്ചു.

Keywords : Kasaragod, Kerala, Thalangara, Football, Tournament, Sports, Logo, Yahya Thalangara, Blaze Thalangara Football premier league on 14th.