ഇന്ത്യ - ഓസീസ് സെമിഫൈനല്‍ കാണാന്‍ കാസര്‍കോട്ട് ബിഗ് സ്‌ക്രീന്‍
Mar 25, 2015, 14:37 IST
കാസര്‍കോട്: (www.kasargodvartha.com 25/03/2015) വ്യാഴാഴ്ച നടക്കുന്ന ആവേശകരമായ ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരം കാണാന്‍ കാസര്‍കോട്ട് ബിഗ് സ്‌ക്രീന്‍ ഒരുക്കുന്നു. കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പുലിക്കുന്ന് ടൗണ്‍ ഹാളിന് പിന്നിലുള്ള ഡൈനിംഗ് ഹാളില്‍ എല്‍.സി.ഡി പ്രൊജക്ടര്‍ വെച്ച് മത്സരം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
രാവിലെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് സിഡ്‌നിയില്‍ ഇന്ത്യ - ഓസീസ് സെമി പോരാട്ടം നടക്കുന്നത്. നിരവധി പേര്‍ക്ക് ഒന്നിച്ചിരുന്ന് മത്സരം വീക്ഷിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തതായി നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹാരിസ്, ജനറല്‍ സെക്രട്ടറി എ.എസ്. ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, Kerala, Sports, Cricket Tournament, Municipality, India, Australia, Semi Final, Cricket World Cup 2015, Big screen for India Australia semi final match.