ഭാസ്‌കര കുമ്പളയുടെ സ്മരണാര്‍ത്ഥമുള്ള കബഡി ടൂര്‍ണമെന്റിന് ഷേഡിക്കാവ് സ്‌റ്റേഡിയമൊരുങ്ങി
Apr 4, 2017, 09:38 IST
കുമ്പള: (www.kasargodvartha.com 04.04.2017) തുളുനാടിന്റെ മണ്ണില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും കലാകായിക രംഗത്തും തിളങ്ങി നിന്നിരുന്ന യുവപ്രതിഭ ഭാസ്‌കര കുമ്പളയുടെ 20 ാം രക്തസാക്ഷി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി കുമ്പളയില്‍ സംഘടിപ്പിക്കുന്ന ദേശീയതല കബഡി ടൂര്‍ണമെന്റിന് ഷേഡിക്കാവ് സ്റ്റേഡിയമൊരുങ്ങി.
2017 ഏപ്രില്‍ ഏഴിനാണ് സൗത്ത് ഇന്ത്യയിലെ 16 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് തുളുനാടിന്റെ ഈറ്റില്ലമായ കുമ്പളയില്‍ കബഡി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഇതിന്നായി കുമ്പള ഷേഡിക്കാവ് ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയമൊരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച രണ്ട് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
പ്രഗത്ഭനായ കബഡി താരമായിരുന്നു രക്തസാക്ഷിത്വം വരിച്ച ഭാസ്‌കര കുമ്പളയെന്നും അത് കൊണ്ട് തന്നെയാണ് രക്തസാക്ഷി വാര്‍ഷികാചരണത്തിന്റെ ഭാഗമായി കബഡി ടൂര്‍ണ്ണമെന്റ് തന്നെ സംഘടിപ്പിക്കാന്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും, സി എ സുബൈര്‍ ജനറല്‍ കണ്‍വീനറും, ശിവജി വെള്ളിക്കോത്ത് പ്രസിഡന്റും കെ മണികണ്ഠന്‍ സെക്രട്ടറിയുമായുള്ള സംഘാടക സമിതി നേതൃത്വം നല്‍കിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Kasaragod, Kabadi-tournament, Sports, Martyr, Anniversary.