ടെന്നീസ് ബോൾ ക്രികെറ്റിലെ കേരള ടീമിനെതിരെയുള്ള വർഗീയ പ്രചാരണത്തിനെതിരെ അധികൃതർ; താല്പര്യം അറിയിച്ചത് എസ്കോള സ്കൂൾ മാത്രം
Feb 26, 2021, 22:14 IST
കോഴിക്കോട്: (www.kasargodvartha.com 26.02.2021) ഫെബ്രുവരി 27, 28 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ടെന്നീസ് ബോൾ ക്രികെറ്റ് ചാമ്പ്യൻഷിപിൽ പങ്കെടുക്കുന്ന കേരള ടീമിനെതിരെ വർഗീയത വിളമ്പി നവമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുന്നതിനിടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. സാധാരണയായി ട്രെയൽസ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ട്രെയൽസ് നടന്നില്ല. എസ്കോള സ്കൂൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം അറിയിച്ചത്. അത്കൊണ്ട് അവർക്ക് മാത്രം സെലക്ഷൻ ലഭിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കൊണ്ടോട്ടി എസ്കോള ഇന്റർനാഷണൽ സ്കൂളിലെ എൻ മുഹമ്മദ് യാസീന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് ടൂർണമെന്റിനായി പ്രഖ്യാപിച്ചത്. എ കെ മുഹമ്മദ് സജ്ജാദ്, അഹ്മദ് ഫിനാഷ്, കെ പി അദ്നാൻ, സി ശാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി പി അബ്ദുല്ല, കെ അബ്ദുല്ല ഒമർ, ടി സ്വാലിഹ്, പി മിശാൽ, അശ്മിൽ സഹൻ എന്നിവർ ഇടം നേടിയിരുന്നു. ടീം കോചായി എം കെ മുനീറിനെയും മാനജറായി മജീദ് ബാവയെയും തെരഞ്ഞെടുത്തിരുന്നു.
ഈ ടീം തെരെഞ്ഞെടുപ്പിനെതിരെയാണ് വർഗീയ പരാമർശങ്ങളുമായി പ്രചാരണം നടത്തുന്നത്. എന്നാൽ വ്യത്യസ്ത മത വിഭാഗങ്ങൾ ഇടംനേടിയ ഇതേ മത്സത്തിലെ വനിതാ ടീമിനെതിരെ ആരും വിമർശനം ഉന്നയിക്കുന്നില്ല. ജനം ടിവി മുൻ എഡിറ്റർ അനിൽ നമ്പ്യാർ അടക്കമുള്ളവർ വർഗീയമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ കേരളത്തിന്റെ സുന്ദര ‘മതേതര’ ജൂനിയർ ടെന്നിസ് ബോൾ ക്രികെറ്റ് ടീമിന് വിജയാശംസകൾ’ എന്നാണ് ബിജെപി അനുകൂല വാർത്താ ചാനലായ ജനം ടി വി മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്ബുകിൽ കുറിച്ചത്. 'മുസ്ലിംകൾ മാത്രമുള്ള ക്രികെറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യൻഷിപിനെത്തുന്നത് കേരളത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു’ എന്ന തലക്കെട്ടോടെ ഓർഗൈനസറും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Kozhikode, Sports, Cricket, Cricket Tournament, BJP, Social-Media, Authorities against communal propaganda against Kerala team in tennis ball cricket.
< !- START disable copy paste -->