വിവാദങ്ങള്‍ക്കിടെ ക്രിക്കറ്റ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പ്; എന്‍ എ അബ്ദുല്‍ ഖാദര്‍ ജില്ലാ പ്രസിഡന്റ്
Oct 11, 2018, 14:48 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2018) പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹാരിസ് ചൂരിയെ കെ സി എ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ഒഴിവുവന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് എന്‍ എ അബ്ദുല്‍ ഖാദറിനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഐക്യകണ്‌ഠേനയാണ് അബ്ദുല്‍ ഖാദറിനെ തെരഞ്ഞെടുത്തത്.
യോഗത്തില്‍ എന്‍ എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, വൈസ് പ്രസിഡന്റുമാരായ എന്‍ എം സലീം, പി എം കബീര്‍, ഫൈസല്‍ കുണ്ടില്‍, അസിസ്റ്റന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി എസ് ഫൈസല്‍, കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാര്‍, അഫ്‌സല്‍ ഖാന്‍, അസീസ് പെരുമ്പള, മഹ് മൂദ് കുഞ്ഞിക്കാനം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് നൗഫല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ടി നിയാസ് നന്ദിയും പറഞ്ഞു.
സസ്‌പെന്‍ഡ് ചെയ്തതിനെതിരെ, പ്രസിഡന്റായിരുന്ന ഹാരിസ് ചൂരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗം ചേര്‍ന്നത് വിവാദമായിരിക്കുകയാണ്.
Keywords: Kerala, kasaragod, cricket, Sports, election, Office- Bearers, Top-Headlines, AN Abdul Kader selected as new president of KCA
< !- START disable copy paste -->