അമാസ്ക് പ്രീമിയര്‍ ലീഗ് സീസണ് 6; ബ്രാഡ്ഫോര്‍ഡ് എഫ്.സിക്ക് കിരീടം
Feb 23, 2016, 10:30 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 23.02.2016) മഞ്ഞപ്പടയുടെ ആരവുമായി പ്രീമിയര്‍ ലീഗ് കളിക്കാനെത്തിയ യാഗാശ്വത്തെ പിടിച്ച് കെട്ടാന്‍ നീല പടയാളികള്‍ക്കായില്ല...അമാസ്ക് ഫഌ് ലൈറ്റ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ നൂറുക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ബ്രാഡ്ഫോര്‍ഡ് എഫ്.സി അമാസ്ക് പ്രീമിയര്‍ ലീഗ് കിരീടം വാനിലുയര്‍ത്തി.
ആക്രമണ ഫുട്ബോളിന്റെ സര്‍വ ചാരുതയും നിറഞ്ഞ കലാശ പോരാട്ടത്തില്‍ റിലയന്‍സ് എഫ്.സി എന്ന നീലപ്പടയാളികളെ സമസ്ത മേഖലയിലും പിന്തള്ളി ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രാഡ്ഫോര്‍ഡിന്റെ വിജയം. കളിയുടെ അവസാന മിനുട്ടിൽ മുനീര്‍ എസ്.ഇ.എസ് ആണ് വിജയ ഗോള്‍ നേടിയത്. ബ്രാഡ്ഫോര്‍ഡ് എഫ്.സിയുടെ ഫാഹിസാണ് പ്രീമിയര്‍ ലീഗിലെ മികച്ച താരം. മികച്ച ഗോള്‍ കീപ്പറായി ഹക്കീം (എഫ്.സി റിലയന്‍സ്), മികച്ച ഡിഫന്ററായി റഫീഖ് എം.കെ (റിലയന്‍സ്), ഫൈനലിലെ മികച്ച താരമായി മുനീര്‍ എസ്.ഇ.എസ് (ബ്രാഡ്ഫോര്‍ഡ്) എന്നിവരെയും തിരഞ്ഞെടുത്തു.
ആദ്യ കളിയിലെ പരാജയത്തിന് ശേഷം ഒരു കളിപോലും തോല്‍ക്കാതെയാണ് ബ്രാഡ്ഫോര്‍ഡ് എഫ്.സി കിരീടം നേടിയത്. കരുത്തരായ റിലയന്‍സിന് കാണികളുടെ ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്നിട്ടും ബ്രാഡ്ഫോര്‍ഡിന്റെ കുതിപ്പിന് തടസ്സമായില്ല. വിടവില്ലാത്ത പ്രതിരോധം തീര്‍ത്ത ജസീമും ഹുസൈനും ഗോള്‍ വലയ്ക്ക് മുന്നില്‍ പറന്ന് കളിച്ച് കാവല്‍ നിന്ന സമദും ബ്രാഡ്ഫോര്‍ഡിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
മധ്യനിരയ്ക്കും മുൻ നിരയ്ക്കും പാലമായി തിളങ്ങിയ പ്ലേ മേക്കര്‍ ഫാഹിസാണ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ശ്രദ്ധേയനായ താരം. റിലയന്‍സിന്റെ ഗോള്‍ മുഖത്തിനു മുന്നില്‍ വെച്ച് കളിയുടെ അവസാന മിനുറ്റില്‍ ലഭിച്ച ത്രോ ബോള്‍ വിജയ ഗോളിന് വഴി തുറന്നു. ഫാഹിസ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബോക്സിനു മുന്നില്‍ കാത്തു നിന്ന മുനീര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്തപ്പോള്‍ പിഴച്ചില്ല. എതിര് ഡിഫന്ററേയും ഗോളിയേയും മറികടന്ന് പന്ത് വലയില്‍.
ആദ്യ പകുതിയില്‍ റിലയന്‍സിന്റെ അറഫാത്തിന്റെ നേതൃത്തില്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയതോടെ ഗാലറിയിലും ആവേശം പാരമ്യത്തിലെത്തി. ബ്രാഡ്ഫോര്‍ഡ് മുന്നേറ്റങ്ങളില്‍ മേധാവിത്തം പുലര്‍ത്തി. മുന്‍ നിരയില്‍ സിയാസും നഷാദും ഫാഹിസുമൊത്ത് ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ പലതും റിലയന്‍സിന്റെ കാവല്‍നിരയ്ക്ക് തലവേദന സൃഷ്ടിച്ചു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ബ്രാഡ്ഫോര്‍ഡ് തന്നെ. പ്രതിരോധ നിരയുടെയും മുന്‍ നിരയുടേയും ഏകോപനമാണു ബ്രാഡ്ഫോര്ഡിനു മേല്‍ക്കോയ്മ സൃഷ്ടിച്ചത്. റിലയൻസിന് വേണ്ടി സ്ട്രൈക്കര്‍ അറഫാത്തും നിസാമും പ്രതിരോധം തീര്‍ത്ത റഫീക്കും മുജീബും നന്നായി കളിച്ചെങ്കിലും ഫലമുണ്ടായില്ല.
Keywords: Football tournament, winners, club, Sports, kasaragod.

റണ്ണേഴ്സ്അപ്പ് ടീം |