city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | എട്ടാം തവണയും ദേശീയ കാർ റാലി ചാംപ്യൻ; ചരിത്രം കുറിച്ച് കാസർകോടിന്റെ അഭിമാനം മൂസാ ഷരീഫ്

 Musa Shareef with Trophy after Winning Rally Championship
Photo: Arranged

● മൂസാ ഷരീഫിന്റെ പേര് ഇന്ത്യൻ മോട്ടോർ സ്പോർട്സിന്റെ ചരിത്രത്തിൽ സ്വർണലിഖിതമായി ഇടം പിടിച്ചുകഴിഞ്ഞു.
● ഒരു കോ-ഡ്രൈവറും ഇതുവരെ കൈവരിക്കാത്ത അപൂർവ നേട്ടമാണിത്.
● മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫ് കൊച്ചു കേരളത്തിന്റെ അഭിമാനം ഒരിക്കൽ കൂടി വാനോളമുയർത്തിയിരിക്കുകയാണ്.

കാസർകോട്: (KasargodVartha) എട്ടാം തവണയും ദേശീയ കാർ റാലി ചാമ്പ്യനെന്ന ചരിത്രം കുറിച്ച് കാസർകോട് സ്വദേശിയായ മൂസാ ഷരീഫ്. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ബെംഗ്ളൂരിൽ സംഘടിപ്പിച്ച ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടായ ബ്ലൂ-ബാൻഡ് സ്പോർട്സ് കെ1000 റാലി സമാപിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തിയാണ് മൂസാ ഷരീഫ് - കർണാ കദൂർ സഖ്യം ദേശീയ കാർ റാലി ചാമ്പ്യൻപട്ടം മാറോടണച്ചത്..

മൂസാ ഷരീഫിന്റെ പേര് ഇന്ത്യൻ മോട്ടോർ സ്പോർട്സിന്റെ ചരിത്രത്തിൽ സ്വർണലിഖിതമായി ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യൻ റാലി ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ റാലി എസ് യു വി ചാമ്പ്യൻഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് ഇതോടെ 10 ദേശീയതല ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ഒരു കോ-ഡ്രൈവറും ഇതുവരെ കൈവരിക്കാത്ത അപൂർവ നേട്ടമാണിത്.

മൂസാ ഷരീഫുമായി വേർപിരിഞ്ഞ് പുതിയ കോ-ഡ്രൈവറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നമ്പർ വൺ റാലി ഡ്രൈവറായ ഗൗരവ് ഗില്ലിന് ചാമ്പ്യൻഷിപ്പിൽ ഓവറോൾ റണ്ണറപ്പായി തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ, മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫ് കൊച്ചു കേരളത്തിന്റെ അഭിമാനം ഒരിക്കൽ കൂടി വാനോളമുയർത്തിയിരിക്കുകയാണ്.

മൂസാ ഷരീഫിന്റെ ഈ അവിസ്മരണീയ വിജയം കേരളത്തിനും ഇന്ത്യൻ മോട്ടോർസ്പോർട്സിനും ഒരുപോലെ അഭിമാനകരമായ നിമിഷമാണ്. ഈ വിജയം മറ്റു യുവ താരങ്ങൾക്ക് പ്രചോദനമാകുമെന്നും മൂസ ഷരീഫ്  ഇനിയും പല ഉയരങ്ങളിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ജന്മനാട്.

#MusaShareef, #NationalRallyChampion, #Motorsports, #Kasargod, #IndianMotorsports, #RallyChampion


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia