city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്ന് വര്‍ഷത്തിനുള്ളില്‍ 513 പേര്‍ക്ക് ജോലി നല്‍കി; കായിക പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയെന്ന് മന്ത്രി ഇ പി ജയരാജന്‍

കാസര്‍കോട്: (www.kasargodvartha.com 09.02.2020) കായികതാരങ്ങള്‍ക്കും പ്രതിഭകള്‍ക്കും മികച്ച പിന്തുണ നല്‍കുന്നതോടൊപ്പം എല്ലാ കായികമേഖലകളെയും സമഗ്രമായി വികസിപ്പിക്കാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 513 പേര്‍ക്ക് ജോലി നല്‍കിയെന്നും 105 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 44 മള്‍ട്ടി പര്‍പ്പസ് ജിംനേഷ്യങ്ങളും 33 സ്വിമ്മിങ് പൂളുകളും പകുതിയലധികവും പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. 14 ജില്ലകളിലും സിന്തറ്റിക് ട്രാക്കോട് കൂടിയുള്ള ജില്ലാ സ്റ്റേഡിയങ്ങളും നിര്‍മിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മേഖലയിലൊതുങ്ങാതെ എല്ലാ കായിക വിനോദങ്ങളെയും പ്രോത്സാഹിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആയിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കിയത്. പഠനത്തോടൊപ്പം കായിക വികസനത്തിനായി സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് താമസിച്ചു പഠിക്കുന്നത്. ഇതു കൂടാതെ സംസ്ഥാനത്ത് ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദിനംപ്രതി ചെലവിനായി 200 രൂപ വീതം നല്‍കുന്നുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.

ബീച്ച് ഗെയിംസിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് ജില്ലകള്‍ തോറും വന്‍ജന പിന്തുണയോടെ മത്സരങ്ങള്‍ നടത്തിവരുന്നു. ഫൈനല്‍ മത്സരങ്ങള്‍ വിവിധ ജില്ലകളിലായാണ് നടത്തുക. കബഡി മത്സരം ആലപ്പുഴയിലും വടംവലി കോഴിക്കോടും ഫുട്ബോള്‍ തിരുവനന്തപുരത്തും നടത്തും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിച്ച മാരത്തോണ്‍ ഇപ്രാവശ്യം കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലയില്‍ നടത്തും. അടുത്ത വര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കും. കായിക മേഖലയ്ക്ക് വളരെയേറെ സംഭാവന നല്‍കിയ കാസര്‍കോട് ജില്ലയെ പ്രധാന കായിക കേന്ദ്രമായി മാറ്റുന്നതിന് എല്ലാ വിധ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 513 പേര്‍ക്ക് ജോലി നല്‍കി; കായിക പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയെന്ന് മന്ത്രി ഇ പി ജയരാജന്‍


ധനരാജിന്റെ ഭാര്യക്ക് സഹകരണവകുപ്പില്‍ ജോലി നല്‍കും

പെരിന്തല്‍മണ്ണയിലെ ഫുട്ബോള്‍ മത്സരത്തിനിടെ മരണപ്പെട്ട മലമ്പുഴ നിയോജകമണ്ഡലത്തിലെ ധനരാജിന്റെ ഭാര്യക്ക് സഹകരണവകുപ്പില്‍ ജോലി നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണെന്നും കായിക മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായിക മത്സര വിജയികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 249 പേരാണ് ലിസ്റ്റിലുള്‍പ്പെട്ടിരുന്നത്. ഇതില്‍ നിലവില്‍ ജോലിയാവശ്യമുള്ള 195 പേര്‍ക്കും സൂപ്പര്‍  ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമന ഉത്തരവ് അയച്ചതായും, വരും ദിവസങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2014 മുതലുള്ളവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇത് കൂടാതെ ഏഷ്യന്‍ ഗെയിംസ് ഇനത്തില്‍ 83 പേര്‍ക്ക് അടിയന്തരമായി നിയമന ഉത്തരവ് നല്‍കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

നവീകരിച്ച സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ നാടിന് സമര്‍പ്പിച്ചു

നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി മുഖഛായ മാറ്റിയ കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ കെട്ടിടം വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോടിന്റെ പ്രധാന ഇനമായ കബഡിയെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് എം പി പറഞ്ഞു. ഉദയഗിരിയില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ 15 വര്‍ഷം മുമ്പ് നിര്‍മിച്ച കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ 2016ലെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ എഞ്ചിനീയറിങ് വിഭാഗം 82 ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്ന് നിലകളായുള്ള കെട്ടിടത്തില്‍ ഒമ്പത് മുറികള്‍ , 13 ശുചിമുറികള്‍, ജിംനേഷ്യം, പഠന മുറി, രണ്ട് ഡോര്‍മെട്രികള്‍, അടുക്കള, ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് വിശ്രമമുറികള്‍, ഗസ്റ്റ് റൂം, സ്റ്റോര്‍ റൂം, വാര്‍ഡന്‍ റൂം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികള്‍, ശയനമുറികള്‍, വരാന്തകള്‍ എന്നിവയില്‍ ടൈല്‍ പാകുകയും പ്ലംബിങ്,പെയിന്റിങ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തുകയും അലൂമിനിയം ജനലുകളും വെന്റിലേറ്ററുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹോസ്റ്റലില്‍ അറുപതോളം കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനുമായ വിവി രമേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത് കുമാര്‍, കായിക യുവജന കാര്യാലയം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി അനന്തകൃഷ്ണന്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 513 പേര്‍ക്ക് ജോലി നല്‍കി; കായിക പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയെന്ന് മന്ത്രി ഇ പി ജയരാജന്‍


ജില്ലയുടെ കായിക വികസന പദ്ധതി രൂപരേഖ സമര്‍പ്പിച്ചു

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരുക്കമെന്ന  സമഗ്ര കായിക വികസന സ്വപ്ന പദ്ധതി രൂപരേഖ  മന്ത്രി ഇ പി ജയരാജന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്്മാന്‍ കൈമാറി. ജില്ലയിലെ കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ നിലവിലെ സ്ഥിതി വിവരം, കായിക വികസന നയം, നിര്‍ദേശങ്ങളുടെ രൂപരേഖ, സംയോജന സാധ്യതകള്‍, വാര്‍ഡ്, പഞ്ചായത്ത/നഗരസഭ, ജില്ലാതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുള്‍പ്പെട്ടതാണ് പദ്ധതി രൂപരേഖ. ഇന്ത്യന്‍ നാവിക സേനയുടെ സഹകരണത്തോടെ വലിയപറമ്പും നീലേശ്വരത്തും തുഴച്ചില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭഇക്കുക, വലിയപറമ്പ്  ഇടയിലക്കാട്, ചെമ്മനാട് പുഴയോരം വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലെക്സിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുക, ജില്ലയില്‍ ഉചിതമായ ഇടത്ത് ഒരു അക്ക്വാട്ടിക് കോംപ്ലക്സ്നുള്ള പ്രാഥമിക സര്‍വ്വേ ആരംഭിക്കുക, കോട്ടഞ്ചേരിറാണിപുരം ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ സാധ്യത റിപ്പോര്‍ട്ട് തയാറാക്കുക, ജില്ലയില്‍ അനുയോജ്യമായിടത്തു ഒരു ആധുനിക സ്പോര്‍ട്സ് കോംപ്ലക്സ് സാധ്യമാക്കാനുള്ള പ്രാഥമിക പഠന റിപ്പോര്‍ട് തയാറാക്കുക, നിലവിലുള്ള സ്പോര്‍ട്സ് അക്കാദമി ആധുനിക രീതിയിലുള്ള സ്പോര്‍ട്സ് കോംപ്ലക്സ് ആക്കി മാറ്റിയെടുക്കുക, ആവശ്യമായ കായികോപകരണങ്ങളും പരിശീലകരും ധനവിനിയോഗ മാര്‍ഗങ്ങളും സമയബന്ധിതമായി സജ്ജമാക്കുക, ഒരു ഫുട്ബോള്‍ അക്കാദമി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ജില്ലയുടെ കായിക മേഖലയെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതികളും നിര്‍ദേശങ്ങളുമാണ് വികസന രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Keywords:  Kasaragod, Kerala, news, Top-Headlines, Sports, 513 people were hired within three years: Minister EP Jayarajan
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia