32 -ാമത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
Apr 28, 2017, 17:30 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 28.04.2017) 32 -ാമത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബേക്കല്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ തുടക്കമായി. വയനാട്, ഇടുക്കി ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250ല്‍ പരം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് പി ജോര്‍ജ് പതാക ഉയര്‍ത്തി. ശനിയാഴ്ച വൈകുന്നേരം ഘോഷയാത്ര നടക്കും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ട രാവിലെ 11.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ സമ്മാനദാനം നിര്‍വഹിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ടെന്നിക്കൊയ്റ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് പി ജോര്‍ജ് പതാക ഉയര്‍ത്തി. ശനിയാഴ്ച വൈകുന്നേരം ഘോഷയാത്ര നടക്കും. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ട രാവിലെ 11.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ സമ്മാനദാനം നിര്‍വഹിക്കും.
Keywords : Kanhangad, Kerala, News, Championship, Sports, Start, State, Tennikoit, Thachangad, Association.