കബഡി താരം സന്തോഷിന്റെ കൊലപാതകം: ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷൻസ് കോടതി വെറുതേ വിട്ടു
Apr 14, 2021, 10:09 IST
നീലേശ്വരം: (www.kasargodvartha.com 14.04.2021) മുൻ കബഡി താരവും കോൺക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. ഭാര്യ ചിത്താരി സ്വദേശി രഞ്ജുഷ, സന്തോഷിന്റെ ഇളയമ്മയുടെ മകനും കോൺക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ മനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.
2015 ഡിസംബർ ഏഴിന് രാത്രി 11.15 മണിയോടെ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്ന സന്തോഷിനെ മനോജ് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മനോജുമായി അടുപ്പമുണ്ടായിരുന്ന സന്തോഷിന്റെ ഭാര്യ രഞ്ജുഷ കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും സഹായിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
മദ്യലഹരിയിൽ സന്തോഷ് അമ്മയെയും, ഭാര്യയെയും, മക്കളെയും ഉപദ്രവിക്കുന്നതുകണ്ട് സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം തിമിരിയിലെ വാടക വീട്ടിലേക്ക് തിരിച്ച മനോജ് കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയർ ചെറുവത്തൂർ കണ്ണാടിപ്പാറയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസ് കോടതിയിൽ സമർപിച്ച കുറ്റപത്രത്തിൽ പറഞ്ഞത്.
പിറ്റേന്ന് നടന്ന സന്തോഷിന്റെ മരണാനന്തര ചടങ്ങുകളിൽ മനോജ് സജീവമായി പങ്കെടുക്കുകയും ചെയ്തു. ആദ്യം അസ്വാഭാവിക മരണമെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് സന്തോഷിന്റെ അമ്മാവൻ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് വൈള്ളരിക്കുണ്ട് സിഐയായിരുന്ന ടി പി സുമേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റ് മോർടത്തിലും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകം തെളിയിക്കാനായില്ല. പ്രതികൾക്ക് വേണ്ടി അഡ്വ. പി ബാബുരാജ് ഹാജരായി.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Kabaddi-Team, Sports, Death, Murder, Court, Wife, Top-Headlines, Murder of Kabaddi player Santhosh: District Sessions Court acquits wife and relative.