Vrishchikotsavam | 8 ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചികോത്സവത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുടക്കമായി
കൊച്ചി: (www.kasargodvartha.com) എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന വൃശ്ചികോത്സവത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുടക്കമായി. തന്ത്രികുടുംബമായ പുലിയന്നൂര്‍ ഇല്ലത്ത് അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് കര്‍മം നടത്തി. ഉത്സവ പരിപാടികള്‍, നാഗസ്വരവിദ്വാന്‍ ആര്‍ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
സംഗീതജ്ഞന്‍ പ്രഫ. ആര്‍ കുമാര കേരളവര്‍മ, കഥകളി ആചാര്യന്‍ ഫാക്ട് പത്മനാഭന്‍, മേളം കലാകാരന്‍ തിരുവല്ല രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശ്രീപൂര്‍ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു. തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു മുഖ്യാതിഥിയായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, ശ്രീ പൂര്‍ണത്രയീശ ഉപദേശക സമിതിയും ചേര്‍ന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Temple, Religion, Vrishchikotsavam started at Tripunithura Sreepurnatrayisa Temple.