വിഷു ആഘോഷ നിറവില്‍ നാട്
Apr 15, 2019, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2019) സമ്പല്‍സമൃദിയുടെയും, ഐശ്വര്യത്തിന്റെ വിഷു നാടെങ്ങും ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും വിഷു ആഘോഷത്തില്‍ മുഴുകിയിരിക്കുകയാണ്. വേനല്‍ ചൂടില്‍ നാട് പൊള്ളുമ്പോഴും വിഷു ആഘോഷങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല. ക്ഷേത്രങ്ങളില്‍ കണികാണാന്‍ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ച് പലയിടങ്ങളിലും വിഷുക്കണി ഒരുക്കി.
വിഷുക്കോടിയെടുക്കാനും മറ്റുമായി ഞായറാഴ്ച നഗരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രവാസികളും പ്രവാസലോകത്ത് സമൃദ്ധിയുടെ വിഷു ആഘോഷിച്ചു. നിരവധി പേര്‍ അവധിയെടുത്ത് വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തി. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലും മറ്റു പ്രദേശങ്ങളിലും വിഷു ആഘോഷമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, Nws, Religion, Temple, Vishu, Celebration, Vishu celebration in Kerala.