Kanthapuram | പ്രവാചക നിന്ദകരായ നവീന വാദികളുമായി ഐക്യം സാധ്യമല്ലെന്ന് കാന്തപുരം എപി അബൂബകർ മുസ്ലിയാർ
Feb 16, 2024, 20:04 IST
പുത്തിഗെ: (KasargodVartha) പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്ത നവീന വാദികളുമായി ഒരു നിലക്കുള്ള ഐക്യവും സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപരും എ പി അബൂബക്കര്‍ മുസ്ലിയാര്. പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സനദ് ദാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും ആശയ പ്രമാണങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരുമായി മഹല്ല് ഖാളിമാര്‍ ഐക്യപ്പടണമെന്ന നിലയില്‍ ചില കോണുകളില്‍ നിന്നു വന്ന പ്രസാതവനകളെ സമൂഹം തള്ളിക്കളയണം.
മുഹിമ്മാത്തില്‍ മത ഭൗതിക മേഖലയില്‍ ഒരേ സമയം ബിരുദവും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു. മത ബിരുദം പഠനം അവസാനിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല എന്നും കൂടുതല്‍ പഠിക്കാനുള്ള പ്രചോദനവും വഴിയുമാകണം മത പഠന മേഖലയില്‍ നേടുന്ന സനദുകള്‍ എന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തില്‍ നിന്നും ഹിമമി ബിരുദം വാങ്ങുന്നവര്‍ മര്കസിലും ജാമിഅത്തുല്‍ ഹിന്ദിലും വിവിധ പഠന മേഖലയില്‍ തുടര്‍ന്നു പഠിക്കുന്നുവെന്നത് സന്തോഷകരമാണ്. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാന വസ്ത്രത്തിന് വലിയ മഹത്വമുണ്ട്. സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോള്‍ നിശബ്ദരാകാതെ തിന്മകള്ക്കെതിരെ രംഗത്തിറങ്ങാനാണ് സ്ഥാന വസ്ത്രം പണ്ഡിതരെ ഓര്‍മപ്പെടുത്തുന്നത്. എല്ലതരം തിന്മകളില് നിന്നും പണ്ഡിതര്‍ മുക്തരായിരിക്കണം. ഹൃദയ ശുദ്ധതയുള്ളവര്ക്കേ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയുകയുളളൂ. നിരന്തരമായി പ്രവര്‍ത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ് സഖാഫി പറവൂര്‍ പ്രസംഗിച്ചു. ഹാജി ഖലീലുറഹ്മാന് ത്രിപ്പിനാച്ചി മുഖ്യാതിഥിയായി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സീതികോയ തങ്ങള്‍, സയ്യിദ് കുഞ്ഞി കോയ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, കെ കെ മുഹ്യദീന്‍ സഖാഫി, ഇബ്രാഹിം ദാരിമി ഗുണാജെ, അബൂബക്കര്‍ സുന്നി ഫൈസി, ഉമര്‍ സഖാഫി കബളബട്ടു, അബ്ദുല്‍ അസീസ് മിസ്ബാഹി, ഹംസ മുസ്ലിയാര് ഈശ്വരമംഗലം, ഹാജി അമീറലി ചൂരി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അഡ്വക്കേറ്റ് ശാക്കിര്‍ മിത്തൂര്‍, മുഹമ്മദലി ബെണ്ടിച്ചാല്‍ സംബന്ധിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു.
17ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തമിഴ് സമ്മേളനം സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ അല്‍ ബുഖാരി കായല്‍പട്ടണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്യദ്ദീന് റാത്തീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി എന്മൂര്, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കും. രാത്രി 7 ന് മതപ്രഭാഷണം നൂറുസ്സാദാത്ത് ബായാര്‍ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും.
18 ന് (ഞായര്‍) രാവിലെ 11ന് പ്രവാസി സംഗമം ഉച്ചയ്ക്ക് 2ന് മൗലിദ് മജ്ലിസ് വൈകിട്ട് മൂന്നിന് ഖത്തം ദുആ സദസ്സും നടക്കും. വൈകിട്ട് 5 മണിക്ക് അഹ്ദലിയ്യ ആത്മീയ സമ്മേളനം നടക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

Keywords : Kasaragod-News, Kerala, Religion, Kanthapuram, Muhimmath, Himami, Unity with modernists who are blasphemers of the Prophet is not possible: Kanthapuram.