യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് ജന്മനാടിന്റെ ആദരം പ്രൗഡമായി; വിനയം മുഖമുദ്രയാക്കിയാല്‍ അംഗീകാരങ്ങള്‍ തേടിവരുമെന്ന് അബ്ദുല്‍ അസീസ് അശ്‌റഫി
Jun 15, 2019, 13:56 IST
കളനാട്: (www.kasargodvartha.com 15.06.2019) നീണ്ട അഞ്ചുപതിറ്റാണ്ടിലേറെയായി ഇസ്ലാമിക സേവന രംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന പണ്ഡിത തേജസ് അല്‍ ഹാജ് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് ജന്മ നാടായ കളനാട്ട് ഉജ്ജ്വല സ്വീകരണം സംഘടിപ്പിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെയും യു എ ഇ - ഖത്തര്‍ ചാപ്റ്ററുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട യു എം ഉസ്താദ് എന്ന പേരില്‍ പ്രശസ്തനായ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് സ്വീകരണവും ആദവും ഒരുക്കിയത്.
1964ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദ പഠനത്തിനുശേഷം അധ്യാപന രംഗത്തും പ്രഭാഷണ മേഖലയിലും സജീവമായ യു എം ഉസ്താദ് കുമ്പള, ഇച്ചിലങ്കോട്, മൊഗ്രാല്‍, തൃക്കരിപ്പൂര്‍ ബീരിച്ചേരി, പുതിയങ്ങാടി, തൃക്കരിപ്പൂര്‍ വള്‍വക്കാട് എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു. 1984ല്‍ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ദര്‍സ് ആരംഭിക്കുകയും 1996 വരെ മുദരീസും ഖത്വീബുമായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. 1984 മുതല്‍ സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും 1993ല്‍ ആരംഭിച്ച പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സ്ഥാപിത കാലം തൊട്ട് കാര്യദര്‍ശിയുമാണ്. 1971ല്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറിയായി സമസ്തയുടെ നേതൃനിരയിലെത്തിയ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും സേവന സന്നദ്ധതയും മതരംഗത്തും പൊതുസമൂഹത്തിനിടയിലും വലിയ അംഗീകാരത്തിനിടയാക്കി. കുടുംബം മൊഗ്രാലിലേക്ക് താമസം മാറിയെങ്കിലും കളനാട് നടക്കുന്ന ഒട്ടുമിക്ക എല്ലാ പരിപാടികളിലും ഉസ്താദിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാര ശേഷം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ നിന്ന് ഉസ്താദിനെ നൂറുകണക്കിനാളുടെ അകമ്പടിയൊടെയാണ് ആദര ചടങ്ങ് നടന്ന കളനാട് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചത്. പ്രൗഡ ഗംഭീരവും തിങ്ങിനിറഞ്ഞ സദസ്സിനെയും സാക്ഷിനിര്‍ത്തി നീലേശ്വരം ഖാസി ഹാജി മഹ് മൂദ് മുസ്ലിയാര്‍ യു എം ഉസ്താദിനെ ഷാളണിയിച്ചു ആദരിച്ചു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍ ആദര ഫലകം സമ്മാനിച്ചു. ഉസ്താദിന്റെ സമസ്ത ഉപാധ്യക്ഷ പദവി വലിയ അംഗീകാരമാണ്. അല്ലാഹു നല്‍കാന്‍ തീരുമാനിച്ചത് മാറ്റാര്‍ക്കും തടയാന്‍ സാധിക്കില്ല. നാം വിചാരിച്ച പലകാര്യങ്ങളും അല്ലാഹുവിന്റെ നിമിത്തമില്ലാത്തതിനാല്‍ നടക്കുന്നില്ല. ഉസ്താദിന് സമുദായത്തിന് നേതൃത്വം നല്‍കാന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ എന്നും ഖത്വീബ് അബ്ദുല്‍ ഖാദര്‍ മദനി ആശംസിച്ചു.
എം ഐ സി ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, ജമാഅത്ത് കമ്മിറ്റിയുടെയും, യു എ ഇ - ഖത്തര്‍ കമ്മിറ്റികളുടെയും ഭാരവാഹികള്‍, പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരുകയും ഉസ്താദിനെ ഷാള്‍ അണിയിക്കുകയും ചെയ്തു. പ്രമുഖ പ്രഭാഷകനും കോട്ടിക്കുളം ജുമാ മസ്ജിദ് ഖത്വീബുമായ അബ്ദുല്‍ അസീസ് അശ്രഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിനയം മുഖമുദ്രയാക്കിയാല്‍ അംഗീകാരങ്ങള്‍ തേടിവരുമെന്നും അഹങ്കാരികള്‍ നിപതിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാഹു നല്‍കിയ സ്ഥാന മാനങ്ങള്‍ ആര്‍ക്കും തടയാനോ കീറിമുറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധ്യമല്ല. രാപകലില്ലാതെ, വിശ്രമമില്ലാതെ നാടിന്റെയും സമുദായത്തിന്റെയും നന്മയ്ക്കായി ഓടിനടക്കുന്ന യു എം ഉസ്താദ് നിഷ്‌ക്കളങ്കതയുടെയും നൈര്‍മല്യത്തിന്റെയും പര്യായമാണ്. ഈ പ്രായത്തിലും സ്ഥാപനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളടക്കം സന്ദര്‍ശിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരിടവേളയില്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രായത്തിന്റെയോ അസുഖങ്ങളുടെയോ അവശത തെല്ലും വകവെക്കാതെ യു എം ഉസ്താദും മറ്റു പണ്ഡിത വരേണ്യരും നടത്തിയ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. പണ്ഡിതരുടെയും സച്ചിതരുടെയും പാതയാണ് യഥാര്‍ത്ഥ വിശ്വാസി പിന്തുടരേണ്ടത്. ഈ നാട്ടില്‍ ജനിച്ച് ഈ നാട്ടില്‍ വളര്‍ന്ന് ഇവിടെ ജോലി ചെയ്ത്, ഉയരങ്ങള്‍ കീഴടക്കി നാടിന്റെ അഭിമാനമായി മാറിയ യു എം ഉസ്താദിനെ സംഘടനയും രാഷ്ട്രീയവും നോക്കാതെ മഹല്ലിലുള്ള എല്ലാ ആളുകളും ഒന്നിച്ചിരുന്ന് ആദരിക്കുമ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ വെന്തുകിയ ഉസ്താദിന്റെ മനസ്സിന് വലിയ ആശ്വാസവും സന്തോഷവുമാണുണ്ടാക്കുകയെന്നും പണ്ഡിതരുമായും സയ്യുദന്മാരുമായുമുള്ള ബന്ധം എക്കാലവും തുടരണമെന്നും അബ്ദുല്‍ അസീസ് അശ്രഫി പറഞ്ഞു.
ചടങ്ങില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍ അധ്യക്ഷനായി. അബ്ദുല്ല ഹാജി ഖിറാഅത്ത് നടത്തി. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kalanad, Religion, UM Abdul Rahman Musliyar felicitated
< !- START disable copy paste -->