Annual Ceremony | ഉദ്യാവരം ആയിരം ജമാഅത്ത് ആണ്ട് നേർച്ച 2025 ജനുവരി 18 മുതൽ 23 വരെ
● 2025 ജനുവരി 18 മുതൽ 23 വരെ 1000 ജമാഅത്ത് ആണ്ട് നേർച്ച നടത്തപ്പെടും.
● ആയിരം ജമാഅത്ത് കമ്മിറ്റിയും ദർഗ കമ്മിറ്റിയും ചേർന്ന് പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
● മൗലൂദ് പാരായണം, പ്രാർത്ഥനാ സംഗമങ്ങൾ, അന്നദാനം എന്നിവയും സംഘടിപ്പിക്കും.
മഞ്ചേശ്വരം: (KasargodVartha) പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഷഹീദ് വലിയുല്ലാഹിയുടെ പേരിൽ വർഷംതോറും നടത്തുന്ന ആണ്ട് നേർച്ച 2025 ജനുവരി 18 മുതൽ 23 വരെ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ആണ്ട് നേർച്ച.
മതവിജ്ഞാന സദസുകൾ, മൗലൂദ് പാരായണം, പ്രാർത്ഥനാ സംഗമങ്ങൾ എന്നിവാ നടക്കും അന്നദാനത്തോടെയാണ് ആണ്ട് നേർച്ചയ്ക്ക് സമാപനം കുറിക്കുക. ആയിരം ജമാഅത്ത് കമ്മിറ്റിയും ദർഗ കമ്മിറ്റിയും ചേർന്ന് പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ആയിരം ജമാഅത്ത് പ്രസിഡണ്ട് യുകെ സയ്യിദ് സൈഫുല്ല തങ്ങൾ, ദർഗ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് കുഞ്ഞി തങ്ങൾ ഉദ്യാവരം, ഭാരവാഹികളായ ഇബ്രാഹിം ബട്ടർഫ്ലൈ, പള്ളിക്കുഞ്ഞ് ഹാജി, അഹമ്മദ് ബാവ ഹാജി, ആലിക്കുട്ടി നാഷണൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
#Udyavaram, #AnnualCeremony, #ReligiousEvent, #Mawlood, #KeralaEvents, #SpiritualGathering