Worship | അക്ഷയ തൃതീയ ദിനത്തില്‍ പല സ്ഥലങ്ങളിലും തുളസി ആരാധന
Apr 29, 2022, 18:26 IST
തിരുവനന്തപുരം: (www.kasargodvartha.com) കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഗംഭീരമായി ആഘോഷിക്കാന്‍ ആവേശത്തോടെയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. മെയ് മൂന്നിനാണ് അക്ഷയ തൃതീയ. ഈ ദിവസത്തില്‍ പല സ്ഥലങ്ങളിലും തുളസി ആരാധനയും നടക്കുന്നു.
Keywords: Thiruvananthapuram, News, Kerala, Akshaya-Tritiya, Religion, Top-Headlines, Tulsi worshiped in many places on Akshaya Tritiya day.
ഹിന്ദുമതത്തില്‍ തുളസി ചെടിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അറിയാമല്ലോ. പുരാണങ്ങള്‍ അനുസരിച്ച് മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ് തുളസി ചെടി. അതിനാല്‍, അക്ഷയ തൃതീയ ദിനത്തില്‍ തുളസി ചെടിക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
അക്ഷയ ത്രിതീയ ദിനത്തില്‍ ഹിന്ദു വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഐശ്വര്യം വരാനായി അതിരാവിലെ എഴുന്നേറ്റ് വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കാന്‍ തുടങ്ങുക.
ലക്ഷ്മി ദേവി ഒരു അലങ്കോലമായ വീട്ടില്‍ നിലകൊള്ളില്ലെന്നും ശുചിത്വമുള്ളൊരു വീട്ടിലേ ദേവി വസിക്കുകയുള്ളൂവെന്നും പറയപ്പെടുന്നു. അതിനാല്‍, അക്ഷയ തൃതീയ ദിനത്തില്‍ വീട് നന്നായി വൃത്തിയാക്കുക. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അത് ദിനം പ്രതി ഏറി വരുമെന്നുമാണ് വിശ്വാസം.
Keywords: Thiruvananthapuram, News, Kerala, Akshaya-Tritiya, Religion, Top-Headlines, Tulsi worshiped in many places on Akshaya Tritiya day.