Thrissur Pooram | 2 വര്‍ഷത്തിന് ശേഷം ആര്‍പ്പുവിളികളും ആരവങ്ങളുമായി തൃശൂര്‍ പൂരത്തെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒരുങ്ങി
May 5, 2022, 12:26 IST
തൃശൂര്‍: (www.kasargodvartha.com) രണ്ട് വര്‍ഷക്കാലം കോവിഡ് മഹാമാരിയുടെ ഭീതിയില്‍ നിറം മങ്ങിയ തൃശൂര്‍ പൂരത്തെ ഇത്തവണ ആര്‍പ്പുവിളികളും ആരവങ്ങളുമായി വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒരുങ്ങി. മെയ് പത്തിനാണ് പൂരം. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശൂരില്‍ എത്താറുണ്ട്.
ശക്തന് തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിന് ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു.
പാറമേക്കാവില്‍ കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. തിരുവമ്പാടിയില്‍ ബുധനാഴ്ച രാവിലെ കൊടിയേറിയ ശേഷം ഉച്ചയ്ക്ക് ശേഷമാണ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചത്. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍ മഠത്തില്‍ ആറാട്ടു നടത്തി. സന്ധ്യയോടെയാണ് തിരിച്ചെഴുന്നള്ളിയത്.
പൂരത്തില്‍ പങ്കാളികളാകുന്ന എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പുക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കോട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് കൊടിയേറിയത്.
Keywords: Thrissur, News, Kerala, Festival, Religion, Thiruvambadi temple and Paramekkavu ready for the Thrissur Pooram.

എന്നാല്‍ അന്ന് ശക്തന് തമ്പുരാന്റെ ഭരണമായിരുന്നു നടന്നിരുന്നത്. ഈ വിഷയമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ തൃശൂര്‍ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.
ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയുയര്‍ത്തുക. പാറമേക്കാവില്‍ വലിയപാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തി നാട്ടുകാര്‍ കൊടിയുയര്‍ത്തും. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന് കൊടി മരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ല് എന്നിവ കൊണ്ട് അലങ്കരിക്കും.
അതേസമയം, പൂരത്തിന് ബുധനാഴ്ച കൊടിയേറി. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തുടര്‍ന്ന് പാറമേക്കാവിലുമാണ് കൊടിയേറ്റം നടത്തിയത്. പാറമേക്കാവില്‍ ഭഗവതിയെ പെരുവനം കുട്ടന്മാരാരുടെ മേളത്തോടെയാണു പുറത്തേക്കെഴുന്നള്ളിച്ചത്. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റി.