city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി

നീലേശ്വരം: (www.kasargodvartha.com 04/06/2018) നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി.

ഞായറാഴ്ച രാവിലെ പന്തീരടി പൂജകളോടെയായുരുന്നു പ്രശസ്തമായ പുറത്തേ കലശോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് തെയ്യക്കോലധാരികള്‍ നടയില്‍ പ്രാര്‍ഥന നടത്തി. ഉച്ചയ്ക്ക് ശേഷം വിശേഷാല്‍ പൂജാ വേളയില്‍ തെക്ക്-വടക്ക് കളരികളില്‍ നിന്ന് കൊത്തിയ ഓലകള്‍ കൊണ്ടുവന്ന് പന്തല്‍ നിര്‍മ്മിച്ച ശേഷമാണ് തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിലേക്ക് ആര്‍പ്പുവിളികളോടെ ആനയിച്ചത്. ഇത് ക്ഷേത്രമുറ്റത്തും ചുറ്റിലും തിങ്ങി നിറഞ്ഞ പതിനായിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു.

മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി

തിരുവര്‍ക്കാട്ട് ഭഗവതി, നടയില്‍ ഭഗവതി, ക്ഷേത്രപാലകന്‍, കൈക്ലോന്‍ തെയ്യക്കോലങ്ങളാണ് തെക്ക്, വടക്ക് കളരികളില്‍ നിന്നുള്ള കലശകുംഭങ്ങള്‍ക്ക് ഒപ്പം ക്ഷേത്ര പ്രദക്ഷിണം നടത്തിയത്. വൈകിട്ട് പ്രസന്നപൂജ നടതുറന്ന് എറുവാട്ടച്ഛന്‍ തേങ്ങയുടച്ചതോടെ തെയ്യക്കോലങ്ങളുടെ തിരുമുടി നിവര്‍ന്നു.

ക്ഷേത്രപ്രദക്ഷിണത്തിനിടെ കലശ കുംഭങ്ങളില്‍ അലങ്കരിച്ചിരുന്ന കമുകിന്‍ പൂക്കുലച്ചീന്തുകള്‍ വാല്യക്കാര്‍ ആള്‍ക്കൂട്ടത്തിലേക്കെറിഞ്ഞു. ഇതു കൈക്കലാക്കാന്‍ ആളുകള്‍ മത്സരിച്ചു.

മുകയ സമുദായക്കാരുടെ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് സ്ഥാനികരുടെയും വാല്യക്കാരുടെയും അകമ്പടിയോടെ മത്സ്യകോവകള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ച് ദേവിക്ക് സമര്‍പ്പിച്ചു. തിങ്കളാഴ്ച തന്ത്രി മയ്യല്‍ ദിലീപ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ കലശ ശുദ്ധി ക്രിയകളും ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് കലശച്ചന്തയും നടത്തും. ഭക്തര്‍ക്ക് ദര്‍ശനം നല്‍കി തെയ്യക്കോലങ്ങള്‍ തിരുമുടിയഴിച്ചതോടെ തുലാപ്പത്തിന് ശേഷം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലാണ് അടുത്ത കളിയാട്ടക്കാലത്തിന് അരങ്ങുണരുക. അതുവരെ വിശ്വാസികള്‍ക്ക് കാത്തിരിപ്പിന്റെ നാളുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kasaragod, Kerala, Religion, Theyyattams of this year ends in north Malabar 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia