city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ഉച്ചക്കഞ്ഞി ഒരുക്കി സംഘാടകര്‍

കാസര്‍കോട്: (www.kasargodvartha.com 14.02.2017) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് എത്തുന്നവര്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നത് അനുഗ്രഹമാവുന്നു. സംഘാടക സമിതിയാണ് ഉറൂസിന്റെ എല്ലാ ദിവസവും ഉച്ചക്കഞ്ഞി നല്‍കിവരുന്നത്. പള്ളിയുടെ പരിസരത്ത് പന്തല്‍ കെട്ടി ഇരിപ്പിടം ഒരുക്കിയാണ് കഞ്ഞിയും കൂട്ടിന് ഉണക്കമീന്‍ കൂടിയുള്ള പയര്‍ കറിയും നല്‍കി വരുന്നത്.

ളൂഹര്‍ നിസ്‌ക്കാരം കഴിഞ്ഞാണ് കഞ്ഞിയും കറിയും വിളമ്പുന്നത്. സ്ത്രീകള്‍ക്കും സൗകര്യം ഒരുക്കിയത് വലിയ അനുഗ്രഹമാവുന്നു. മഖാം സിയാറത്തിനായി ദൂരെ ദിക്കില്‍ നിന്നും എത്തുന്നവര്‍ക്ക് സംഘാടകര്‍ ഒരുക്കിയ കഞ്ഞി വിതരണം വലിയ ആശ്വാസമാകുന്നു. കഞ്ഞി വെക്കാനും വിളമ്പി നല്‍കാനുമായി സംഘാടകര്‍ തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ കഞ്ഞി കുടിക്കാന്‍ എത്തിയിരുന്നു. ഉറൂസ് അവസാന ദിവസം വരെ ഉച്ച കഞ്ഞി നല്‍കും.

തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ഉച്ചക്കഞ്ഞി ഒരുക്കി സംഘാടകര്‍


ഇതിന് പുറമേ സിയാറത്തിന് എത്തുന്നവര്‍ക്ക് മധുര പാനീയവും തബറൂഖും വിതരണം ചെയ്യുന്നുണ്ട്. 19 ന് പകല്‍ അന്നദാനം നല്‍കുന്നതോടെ മതമൈത്രിയുടെ പര്യായമായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ കഴിച്ചു വരുന്ന ഉറൂസിന് സമാപ്തിയാകും.

തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ഉച്ചക്കഞ്ഞി ഒരുക്കി സംഘാടകര്‍

ഉറൂസ് വേദിയില്‍ തിങ്കള്‍ അസ്തമിച്ച രാത്രി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അസ്സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സംസാരിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ്് എം എം ഹസന്‍ തങ്ങള്‍ ഉപ്പാപ്പ ദര്‍ഗ സന്ദര്‍ശിച്ചു.

തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: ഉച്ചക്കഞ്ഞി ഒരുക്കി സംഘാടകര്‍


Keywords: Kasargod, Kerala, Uroos, Nellikunnu, Food, Distribution, Religion, Thangal Uppapa Uroos, Lunch Facility, Sweets, Thangal Uppapa Uroos: Committee arranges Lunch

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia