അനുപമ കൃസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം, കളക്ടര്‍ അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ടി ജി മോഹന്‍ദാസ്
Apr 8, 2019, 16:20 IST
തൃശൂര്‍: (www.kasargodvartha.com 08.04.2019) അനുപമ കൃസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം, കളക്ടര്‍ അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ ബൗദ്ധിക സെല്‍തലവന്‍ ടിജി മോഹന്‍ദാസ് രംഗത്ത്.
ശബരിമല വിഷയം ഉന്നയിച്ച് എന്‍.ഡി.എ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ടു ചോദിച്ചതിന് ജില്ലാ കലക്ടര്‍ ടി.വി അനുപമ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നലെ ഒരു വിഭഗം ബിജെപി അനുകൂലികള്‍ കളക്ടര്‍ക്കെതിരെ സൈബര്‍ ആക്രമം നടത്തുകയാണ്. ബിജെപി അനുകൂല പ്രോഫൈലുകളും ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യനി ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്.
ടിജി മോഹന്‍ദാസ് ട്വീറ്റിലുടെയാണ് അനുപമയ്‌ക്കെതിരെ രംഗത്ത് വന്നത്. 'അനുപമ കൃസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം. ഇപ്പോള്‍.. ഈ നിമിഷം...' എന്നതാണ് ആദ്യത്തെ ട്വീറ്റ്, തൊട്ട് പിന്നാലെ 'തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത് ' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വിറ്റും അനുപമയെ ഉദ്ദേശിച്ചുളതാണ്.
അനുപമയ്‌ക്കെതിരായ ചില ട്വീറ്റുകള്‍ റീട്വീറ്റും ചെയ്തിട്ടുണ്ട്. ശബരിമലയുടെ പേരില്‍ വോട്ടു ചോദിച്ചെന്ന് അരോപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുരേഷ് ഗോപിക്ക് നല്‍കിയ നോട്ടിസിന് തിങ്കളാഴ്ച്ച ബിജെപി മറുപടി നല്‍കും. ജില്ലാ കലക്ടര്‍ ടി.വി. അനുപമയുടെ നടപടി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ ശരിവെച്ചിരുന്നു.
Keywords: News, Kerala, Top-Headlines, District Collector, Social-Media, Thrissur, Religion, TG Mohandas against Anupama IAS