കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന എസ്വൈഎസ് നേതാവ് മരിച്ചു
Aug 3, 2019, 22:30 IST
ബദിയടുക്ക: (www.kasargodvartha.com 03.08.2019) കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന എസ്വൈഎസ് നേതാവ് മരിച്ചു. യുവ പണ്ഡിതനും സജീവ സുന്നീ പ്രവര്‍ത്തകനും എസ് വൈ എസ് ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായ യൂസുഫ് സഖാഫി നാരമ്പാടി (41) ആണ് മരിച്ചത്. പരേതനായ നാരമ്പാടി പുളിന്റടി മുഹമ്മദിന്റെയും ആഇഷയുടെയും മകനാണ്. ഭാര്യ: റംല ചേരൂര്‍, മക്കള്‍: മുഹമ്മദ് ഹാഷിര്‍ (അഞ്ച്), സന(മൂന്ന്).
രണ്ട് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ശുക്കൂര്‍ സഅദി തളിപ്പറമ്പ്, അഹ് മദ് മുസ്ലിയാര് തുരുത്തി എന്നിവരുടെ അടുക്കലില്‍ നിന്നും പെര്‍ള, ചേടേക്കല്, തുരുത്തി എന്നിവിടങ്ങളില്‍ പഠനം നടത്തി. ജാമിഅ മര്‍ക്കസില്‍ നിന്ന് സഖാഫി ബിരുദം കരസ്ഥമാക്കിയ യൂസുഫ് സഖാഫി മൂലടുക്കം, എടനീര്‍, മൗവല്‍, സന്തോശ് നഗര്‍, ആലൂര് ബുഖാരിയ്യ എജ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, എം അലിക്കുഞ്ഞി മുസ്ലിയാര് ശിറിയ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Kerala, Badiyadukka, news, Death, Obituary, SYS, Leader, Religion, SYS Leader passed away