ഗണപതി കീര്‍ത്തനവുമായി ശ്രീഗൗരി വി ഭട്ടിന്റെ കച്ചേരി
Aug 27, 2017, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2017) വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ ഗണപതി കീര്‍ത്തനവുമായി ശ്രീഗൗരി വി ഭട്ടിന്റെ കച്ചേരി. മധൂര്‍ മഹാഗണപതി ക്ഷേത്ര മുറ്റത്താണ് പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിനി വെള്ളിക്കോത്തെ ശ്രീഗൗരി വി ഭട്ട് കച്ചേരി അവതരിപ്പിച്ചത്.
മുത്തുസ്വാമി ദീക്ഷിതരുടെ പ്രണമാമ്യഹം ഗൗരീസുതം എന്ന ഗൗളരാഗ കൃതിയില്‍ തുടങ്ങിയ കച്ചേരി മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. ദേവീ ഭാഗവതത്തിലെ മംഗള ശ്ലോകത്തോടെ സമാപിച്ചു. കാഞ്ഞങ്ങാട് ടി കെ വാസുദേവ (മൃദംഗം), കോട്ടയം നരേന്ദ്രബാബു (വയലിന്‍), ബാബു നാരായണന്‍ (ഘടം), ഉണ്ണിക്കൃഷ്ണന്‍ മടിക്കൈ (തബല) എന്നിവര്‍ പക്കമേളമൊരുക്കി.
ദേശീയതലത്തില്‍ നടന്ന സംഗീത പരീക്ഷയില്‍ റാങ്കു നേടിയ ശ്രീഗൗരി സ്‌കൂള്‍ കലോത്സവ വേദികളില്‍ സംഗീത മത്സരങ്ങള്‍ക്കു നിരവധി സമ്മാനങ്ങള്‍ നേടി. ജില്ലയ്ക്കകത്തും പുറത്തും സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് - ജ്യോതി ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Religion, Kanhangad, Madhur, Temple, Srigauri.