Unity | എസ്‌കെഎസ്‌എസ്‌എഫ് ആദർശ സമ്മേളനം സമാപിച്ചു; സമസ്തയുടെ പ്രവർത്തനത്തിന് കരുത്ത് പകരണമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
● സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ യു.എം അബ്ദുർ റഹ് മാൻ മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി
● 'സമസ്തയെ ശക്തിപ്പെടുത്തുന്നതിൽ എസ്‌കെഎസ്‌എസ്‌എഫിന്റെ പങ്ക് പ്രധാനം'
കാസർകോട്: (KasagodVartha) എസ്‌കെഎസ്‌എസ്‌എഫ് കാസർകോട് ജില്ല കമ്മിറ്റി മുൻസിപ്പൽ കോൺഫ്രറൻസ് ഹാളിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം സമാപിച്ചു. ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്തയുടെ പ്രവർത്തനത്തിന് കരുത്ത് പകരണമെന്നും സമസ്തയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലമാണന്നും എസ്‌കെഎസ്‌എസ്‌എഫ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞു.
ആദർശ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാതെ എല്ലാവരും സമസ്തയോടൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സമസ്തയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ എസ്‌കെഎസ്‌എസ്‌എഫ് നിർവഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി.
സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ യു.എം അബ്ദു റഹ്മാൻ മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്‌കെഎസ്‌എസ്‌എഫ് ജില്ല പ്രസിഡന്റ് സുബൈർ ഖാസിമി പടന്ന അധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം അർപ്പിച്ചു. എം.ടി അബൂബക്കർ ദാരിമി, ശുഹയബുൽ ഹൈത്തമി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സമസ്ത മദ്രസ മാനേജ്‌മെന്റ് പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി.
എം.ടി അബൂബക്കർ ദാരിമിയെ ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.വി അബ്ദു സലാം ദാരിമി ആലംപാടി, മദ്രസ മാനേജ്‌മെന്റ് സെക്രട്ടറി ഉമർ രാജാവ് എന്നിവർ ചേർന്ന് പ്രത്യേക കോട്ട് ധരിപ്പിച്ചുകൊണ്ടാണ് അബൂബകർ ദാരിമിയെ ആദരിച്ചത്. സമസ്ത വർക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി ജില്ല കമ്മിറ്റിയുടെ സ്നേഹ സമ്മാനം കൈമാറി.
ശുഐബുൽ ഹൈതമിക്ക് എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ ഉപഹാരം നൽകി. എസ്‌കെഎസ്‌എസ്‌എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ ദാരിമി തളങ്കര, എസ്‌കെഎസ്‌എസ്‌എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവർ പ്രത്യേക കോട്ട് ധരിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു.
സമസ്താ ജില്ലാ സെക്രട്ടറി ഖാലിദ് ഫൈസി ചേരൂർ സ്നേഹ സമ്മാനം കൈമാറി. ഖാസി മുഹമ്മദ് ആലംപാടി, വൺഫോർ അബ്ദുല്ല എന്നിവർ ഹാരം അർപ്പിച്ചു. എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന, സംസ്ഥാന ഇസ്തിഖാമ ചെയർമാൻ സുഹൈർ അസ്ഹരി പള്ളങ്കോട്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എസ്‌വൈഎസ് ജില്ല പ്രസിഡന്റ് എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി, സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ ബെളിഞ്ചം, സുന്നി മഹൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം എച്ച് മഹ്‌മൂദ് ഹാജി ചെങ്കള, ഹംസത്തു സഅദി ബോവിക്കാനം, ജില്ലാ ട്രഷറർ സഹീദ് അസ്അദി പുഞ്ചാവി എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.
സമസ്ത ജില്ല മുശാവറ വൈസ് പ്രസിഡന്റ് മൊയ്തു മൗലവി പുഞ്ചാവി സമാപന ദുആക്ക് നേതൃത്വം നൽകി. സമസ്ത ജില്ല മുശാവറ അംഗങ്ങളായ ചെങ്കള ഖാദർ ഫൈസി, അഹമ്മദ് ഫൈസി തുരുത്തി, മജീദ് ദാരിമി ജാസിം കടമ്പാർ, മൊയ്തു നിസാമി കാലടി, അബ്ദുൽ ഖാദർ നദ്‌വി കുണിയ, അബൂബക്കർ സലൂദ് നിസാമി, എം.എ ഖലീൽ, ഹമീദ് ഹാജി പറപ്പാടി, കണ്ടത്തിൽ ഹാജി, സഅദ് ഹാജി ഉളിയത്തടുക്ക, ദാവൂദ് ഹാജി ചിത്താരി, അബ്ദുൽ റസാഖ് അബ്‌റാറി, മുനീർ അണങ്കൂർ, എം.എം ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, എസ്‌കെഎസ്‌എസ്‌എഫ് ജില്ലാ ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, കബീർ ഫൈസി പെരിങ്കടി, അബ്ദുർറസാഖ് അസ്ഹരി മഞ്ചേശ്വരം, അബ്ദുല്ല യമാനി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഫിള് റാശിദ് ഫൈസി, ഉസാം പള്ളങ്കോട്, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ, ഇല്യാസ് ഹുദവി, ലത്തീഫ് തൈക്കടപ്പുറം, ഹാഷിം പടന്ന, സുഹൈൽ ഫൈസി കമ്പാർ, സൂപ്പി മൗവ്വൽ, ഫൈസൽ പച്ചക്കാട്, അബ്ദുസ്സലാം ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു.
#SKSSF #Samastha #KeralaCommunity #Unity #IdealConference