ആള്‍ദൈവങ്ങള്‍ അന്ധവിശ്വാസങ്ങളിലൂടെ മനുഷ്യരുടെ ദുഖങ്ങളെയും പ്രയാസങ്ങളെയും ചൂഷണം ചെയ്യുന്നു: റഹ് മത്തുന്നിസ
Jan 24, 2017, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 24.01.2017) ആള്‍ദൈവങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരുടെ ദുഖങ്ങളെയും വേദനകളെയും ചൂഷണം ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ് മത്തുന്നിസ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ് ലാമി ഏരിയാ കമ്മറ്റി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഇസ് ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 ന് പടന്നയില്‍ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സമ്മേളനം നടത്തിയത്. പുതിയ കാലത്തെ ആധുനിക സാങ്കേതിക വിദ്യയടക്കം പ്രയോജനപ്പെടുത്തിയാണ് ആള്‍ദൈവങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ ചതിക്കുഴികളില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തേണ്ടത് മതവിശ്വാസികളുടെ ബാധ്യതയാണ്.
സ്തീ സമൂഹമാണ് അന്ധവിശ്വാസങ്ങളില്‍ പെട്ടെന്ന് അടിപ്പെടുന്നത്. അതിനാല്‍ അന്ധവിശ്വാസങ്ങളെ കുറിച്ച് സമൂഹത്തിന് കൃത്യമായ ദിശാബോധം നല്‍കാന്‍ സ്ത്രീ സമൂഹം രംഗത്തുവരണമെന്നും അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഏരിയ പ്രസിഡണ്ട് സീനത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി നൂര്‍ ആയിഷ നന്ദിയും പറഞ്ഞു.
Keywords: kasaragod, Jamaathe-Islami, Islam, Conference, District-conference, Women,