സമസ്ത സ്ഥാപക ദിന പരിപാടികൾക്ക് മാലിക് ദീനാർ മഖ്ബറയിലെ പ്രാർഥനയോടെ തുടക്കമായി; ശനിയാഴ്ച വിവിധ പരിപാടികൾ
Jun 25, 2021, 20:35 IST
കാസർകോട്: (www.kasargodvartha.com 25.06.2021) സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ മുശാവറ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് മാലിക് ദീനാർ മഖ്ബറയിലെ പ്രാർഥനയോടെ തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം സമസ്ത വൈസ് പ്രസിഡൻറ് യുഎം അബ്ദുർ റഹ്‍മാൻ മുസ്ലിയാരുടെ സാന്നിധ്യത്തിൽ ഖത്വീബ് അബ്ദുൽ മജീദ് ബാഖവി പ്രാർഥന നിർവഹിച്ചു. വർകിംഗ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂർ, ബശീർ ദാരിമി തളങ്കര, ചെർക്കള മൊയ്തു മൗലവി, സഈദ് ഹാമിദി സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ വിവിധ മഹല്ല്, മദ്റസകൾ കേന്ദ്രീകരിച്ചു പതാക ഉയർത്തൽ ചടങ്ങ് നടക്കും. തുടർന്നു അതത് പ്രദേശങ്ങളിലെ മൺമറഞ്ഞ മഹാത്മക്കൾ, സമസ്ത നേതാക്കളായ പണ്ഡിതർ, പൗരപ്രമുഖർ എന്നിവരുടെ മഖ്ബറ സന്ദർശനം നടക്കും.
ശനിയാഴ്ച രാവിലെ വിവിധ മഹല്ല്, മദ്റസകൾ കേന്ദ്രീകരിച്ചു പതാക ഉയർത്തൽ ചടങ്ങ് നടക്കും. തുടർന്നു അതത് പ്രദേശങ്ങളിലെ മൺമറഞ്ഞ മഹാത്മക്കൾ, സമസ്ത നേതാക്കളായ പണ്ഡിതർ, പൗരപ്രമുഖർ എന്നിവരുടെ മഖ്ബറ സന്ദർശനം നടക്കും.
11 മണിക്ക് സൂമിൽ നടക്കുന്ന ഓൺലൈൻ സംഗമം പ്രസിഡൻറ് ത്വാഖാ അഹ് മദ് മൗലവിയുടെ അധ്യക്ഷതയിൽ കേന്ദ്ര വൈസ് പ്രസിഡൻറ് യുഎം അബ്ദുർ റഹ് മാൻ മുസ്ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് എം എസ് തങ്ങൾ മദനി, കുമ്പോൽ സയ്യിദ് അലി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, ചെങ്കളം അബ്ദുല്ല ഫൈസി, കെ ടി അബ്ദുല്ല ഫൈസി, ആലമ്പാടി അബ്ദുസലാം ദാരിമി, സിദ്ദീഖ് നദ് വി ചേരൂർ, വിവിധ പോഷക സംഘടനാ പ്രതിനിധികൾ പ്രസംഗിക്കും. പരിപാടികൾ വിജയിപ്പിക്കാൻ കീഴ്ഘടകങ്ങളും ബന്ധപ്പെട്ട മുഴുവൻ കമിറ്റികളും സഹകരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ ആഹ്വാനം ചെയ്തു.
Keywords: Kerala, News, Kasaragod, Thalangara, Malik Deenar, SKSSF, Samastha, Religion, Inauguration, Foundation Day, Programs, U M Abdul Rahman Musliyar, Samastha Foundation Day celebrations started at Malik Deenar.
< !- START disable copy paste -->