മതപരിവര്‍ത്തനങ്ങളെ സഹിഷ്ണുതയോടെ കാണുക: സ്വാദിഖലി തങ്ങള്‍
Sep 23, 2017, 20:58 IST
തിരൂരങ്ങാടി: (www.kasargodvartha.com 23.09.2017) മതപരിവര്‍ത്തനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ കേരളീയ പൊതുസമൂഹം തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം രൂപപ്പെടേണ്ടത് മനുഷ്യരുടെ മനസ്സുകളിലാണ്. ബലപ്രയോഗമോ പ്രലോഭനങ്ങളോ ഒരാളെ വിശ്വാസിയാക്കുന്നില്ല. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ച് വിടുന്നവര്‍ സമൂഹത്തില്‍ വിഭാഗീയത പരത്തുകയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ മതസ്ഥരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kerala, Malappuram, news, Religion, Islam, Top-Headlines, Sadiqali Thangal on conversion