ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണസഭ 35 ാം സംസ്ഥാനസമ്മേളനം 26 മുതല്‍
Jan 22, 2013, 19:31 IST
കാസര്‍കോട്: ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണസഭ 35 ാം സംസ്ഥാനസമ്മേളനം 26, 27 തീയതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ കാസര്‍കോടു മുതല്‍ പാറശാലവരെ സഭക്ക് 18 യൂണിറ്റുകളുണ്ട്. തമിഴ് നാട്ടിലെ കന്യാകുമാരിയിലും യൂണിറ്റുള്ള ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണസഭയില്‍ 4.5 ലക്ഷം അംഗങ്ങളുണ്ട്.
സമ്മേളനത്തില്‍ 500 പ്രതിനിധികളെ കൂടാതെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1000 ത്തോളം കലാ കായിക പ്രതിഭകളും, കുടുംബാംഗങ്ങളും പങ്കെടുക്കും.സമ്മേളന പരിപാടികള്‍ ജനുവരി 26, 27 തീയതികളില്‍ എടനീര്‍ മഠത്തില്‍ സ്വാമി ഈശ്വരാനന്ദ ഭാരതി നഗറില്‍ വെച്ചുനടക്കും.
കന്യാകുമാരി മുതല്‍ കാസര്‍കോടുവരെയുള്ള വിവിധ ജില്ലകള്‍, താലൂക്കുകള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കലാ കായിക പ്രതിഭകളുടെ കഴിവുകള്‍ ജനുവരി 26 ന് നടക്കുന്ന വിവിധ മത്സരങ്ങളില്‍ തെളിയിക്കും. അന്നുരാത്രി മത്സരങ്ങള്‍ക്കുശേഷം ശിവള്ളി ബ്രാഹ്മണസഭ അംഗങ്ങള്‍ അവതരിപ്പിക്കുന്ന യക്ഷഗാനമുണ്ടാകും.
27 ന് രാവിലെ എട്ടുമണിക്ക് ശിവള്ളി ബ്രാഹ്മണസഭയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന യക്ഷഗാനത്തിനുശേഷം മണ്മറഞ്ഞ സ്ഥാപക നേതാക്കളെ അനുസ്മരിക്കുന്ന സ്മരണാഞ്ജലി ചടങ്ങ് നടക്കും. ഉച്ചയ്ക്ക് 12.15 ന് കേശവാനന്ദ ഭാരതി സ്വാമികളുടെ നേതൃത്വത്തില്‍ ശ്രീ വിഷ്ണു സഹസ്രനാമപാരായണവും 12.30 ന് മഹാപൂജയും നടക്കും.
ഉച്ചതിരിഞ്ഞ് 2.30 ന് കേശവാനന്ദ സ്വാമികളുടെ അനുഗ്രഹാശിസുകളോടെ ആരംഭിക്കുന്ന സമാപന സമ്മേളനം കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്ഡേകഗേരി ഉല്‍ഘാടനം ചെയ്യും. മുഖ്യ രക്ഷാധികാരി പി.വി.സിതാരാമന് എമ്പ്രാതിരി അധ്യക്ഷത വഹിക്കും.
ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണസഭ പ്രസിഡന്റ് ബി.ഗിരിജരാജന്‍ സ്വാമിജിയെ പൊന്നാടയണിയിച്ച് സ്വീകരിക്കും. തുടര്‍ന്നുള്ള പരിപാടികളില്‍ കേരള യക്ഷഗാന കലാക്ഷേത്ര അക്കാദമി പ്രസിഡന്റ് ജയരാമ മഞ്ചിത്തായ, കാസര്‍കോട് ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, കേരള, കന്നട സാഹിത്യ അക്കാദമി പ്രസിഡന്റ് എസ്.വി.ഭട്ട്, ഡോ.ബി.എസ്.റാവു, കേരള ഗവ. അഡീഷണല്‍ ലോ സെക്രട്ടറി സത്യനാരായണ ഭട്ട്, ഡി.ഇ.ഒ.കൃഷ്ണ കായര്‍ത്തായ തുടങ്ങിയവരും, കേന്ദ്രസംഘടനയിലെ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും.
സവര്ണന് എന്ന് മുദ്രകുത്തി സര്‍ക്കാര്‍ തുളു ബ്രാഹ്മണന്റെ നേരെ മുഖം തിരിച്ചിരിക്കുന്നത് ശരിയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ പകുതിയിലധികം ക്ഷേത്രങ്ങളില്‍ എമ്പ്രാന്തിരി, പോറ്റി വര്‍ഗത്തില്‍പെട്ട ബ്രാഹ്മണരാണ് ശാന്തിക്കാര്‍. അവര്‍ക്ക് ജീവിക്കാനാവശ്യമായ ശമ്പളമോ, തൊഴില്‍ സ്ഥിരതയോ ഇപ്പോഴില്ല. ഇത് ഉറപ്പുവരുത്തണം.
ഭാഷാ ന്യൂനപക്ഷമായ തുളുബ്രാഹ്മണര്ക്ക് സര്‍ക്കാര്‍ ആ പദവി നല്കാന് ഉടന്‍ തയാറാകണം.ശബരിമല തുടങ്ങിയ പല പ്രശസ്ത ക്ഷേത്രങ്ങളിലും മലയാള ബ്രാഹ്മണരല്ല എന്നുപറഞ്ഞ് തുളു ബ്രാഹ്മണരുടെ അപേക്ഷ നിരസിക്കുന്നു. യോഗ്യതയുള്ള ആര്‍ക്കും ശാന്തിക്കാരാകാം എന്നു പ്രഖ്യാപിക്കുന്നവര്‍ വിവേചനം ഉടന്‍ തിരുത്തണം. തുളു അക്കാദമിയില്‍ തുളു ബ്രാഹ്മണരെ പ്രതിനിധീകരിക്കുന്ന ഉഡുപ്പി മാദ്ധ്വ ബ്രാഹ്മണസഭയില്‍ ഒരാളെ നിയമിക്കണം.രണ്ടു ലക്ഷത്തോളം പേര് ഇന്നും ശാന്തിക്കാരാണ്.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളില്‍ നമ്പൂതിരി, നായര്‍ തുടങ്ങിയ സവര്‍ണ വിഭാഗങ്ങള്‍ക്കും, അവര്‍ണര്‍ക്കും പ്രാധിനിത്യമുണ്ട്. ഭൂരിപക്ഷം വരുന്ന കേരള ക്ഷേത്രങ്ങളില്‍ പൂജാരിമാരായ പണ്ഡിതന്മാരായ തുളു ബ്രാഹ്മണര്‍ക്കോ, അവരെ പ്രതിനിധീകരിക്കുന്ന സംഘടനാ പ്രതിനിധികള്‍ക്കോ പ്രാതിനിധ്യമില്ല.
വാര്‍ത്താസമ്മേളനത്തില്‍ എസ്.നാരായണന്, വി.ബി.കുനിക്കുല്ലായ, സിതാരാമ കുഞ്ചത്തായ, എന്‍.കെ.അരവിന്ദകുമാര്‍, രാംപ്രസാദ് കാസര്‍കോട്, സത്യനാരായണ തന്ത്രി, ജയറാം മഞ്ചത്തായ എന്നിവര്‍ സംബന്ധിച്ചു.
Keywords: Udupi, State-conference, Press meet, Kasaragod, Unit, Family, Programme, Temple, Office- Bearers, Sabarimala, Kochi, Kerala, Uduppi Brahmins State meet on 26th