ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ജില്ലയിലും ഒരുക്കം
Nov 17, 2011, 15:32 IST
കാസര്‍കോട്: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ജില്ലയിലും അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരാത്തവിധം ശ്രദ്ധിക്കാന്‍ ജില്ലാതല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതോടനുബന്ധിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളില്‍ വിലവിവര പട്ടിക മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. പച്ചക്കറി ഭക്ഷ്യസാധനങ്ങള്‍ക്കുളള അമിതവില നിയന്ത്രിക്കാനും നടപടികള്‍ എടുക്കും. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി കെ വി രഘുരാമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ശിവപ്രസാദ്, ജോയിന്റ് രജിസ്ട്രാര്‍ എ കെ ചന്ദ്രിക, ജില്ലാ സപ്ലൈ ഓഫീസര്‍ കെ എം മുഹമ്മദ്, ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ ജില്ലാ പ്രസിഡണ്ട് പി സി ബാവ, ട്രഷറര്‍ കെ എച്ച് അബ്ദുളള, ബി സത്യന്‍ ഉപ്പള, സപ്ലൈകോയിലെ ബി കൃഷ്ണ നായിക് എന്നിവര്‍ പങ്കെടുത്തു.
Keywords: Sabarimala, Kasaragod