city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്തിര ആട്ട വിശേഷത്തിന് 5ന് നട തുറക്കും; ശബരിമല വീണ്ടും ആശങ്കയില്‍, നിലപാടിലുറച്ച് ഇരു വിഭാഗവും നേര്‍ക്കുനേര്‍

പത്തനംതിട്ട: (www.kasargodvartha.com 31.10.2018) ശബരിമല വീണ്ടും ആശങ്കയുടെ നിഴലിലേക്ക്. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് തുറക്കും. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരും അയ്യപ്പഭക്തരും വിട്ടുവീഴ്ച്ചയില്ലാതെ ഇപ്പോഴും നേര്‍ക്ക്നേര്‍നിലകൊള്ളുന്നു. ചിത്തിര ആട്ടവിശേഷം നവംബര്‍ 6നാണ്. അന്ന് രാതി 10ന് നട അടയ്ക്കും.

യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ആചാരലംഘനം നടത്തി ഒരു യുവതിയെപ്പോലും ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെയും ബിജെപിയുടേയും നിലപാട്. തുലാമാസ പൂജാ ദിനങ്ങളില്‍ ശബരിമലയിലും നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളിലും ഉണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും പഴയ സംഭവം ആവര്‍ത്തിക്കാതിനിക്കാനും സര്‍ക്കാര്‍ പല നടപടികളും എടുത്തിട്ടുണ്ട്.

ഐജിമാരുടേയും സിറ്റി കമ്മീഷണര്‍മാരുടേയും നിയന്ത്രണത്തിലാണ് ശബരിമലയില്‍ അഞ്ച്, ആറ് തീയതികളില്‍ സുരക്ഷ ഒരുക്കുന്നത്. സന്നിധാനത്ത് ഐജി സുരക്ഷയ്ക്ക് നേതൃത്വം നല്‍കും. പമ്പയില്‍ പൊലീസ് കമ്മീഷണര്‍ക്കാണ് സുരക്ഷാ ചുമതല. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവര്‍ക്ക് സുരക്ഷയൊരുക്കി സന്നിധാനത്തെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. ഇത് ഒരു വാശിയായിത്തന്നെയാണ് മുഖ്യമന്ത്രിയും എടുത്തിരിക്കുന്നത്.

അതേസമയം തുലാമാസ പൂജയ്ക്ക് സംഭവിച്ചത് പോലെ ദര്‍ശനത്തിനെത്തുന്ന ഭക്തരും യുവതികളെ തടയാന്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന ആശങ്കയും പൊലീസിനുണ്ട്. ഭക്തര്‍ക്ക് നേരെ ബലപ്രയോഗം നടത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്ന ബോധ്യം സര്‍ക്കാരിനുമുണ്ട്. അതിനിടെ ബിജെപി രണ്ടാം ഘട്ട സമരം ചൊവ്വാഴ്ച ആരംഭിച്ചു. സെക്രട്ടറിയെറ്റിന് മുന്നിലും പത്തനംതിട്ടയിലും ഉപവാസമരം നടത്തി. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ എസ് പി ഓഫീസ് മാര്‍ച്ചും നടന്നു.

നവംബര്‍ 2ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ആചാര സംരക്ഷണ പ്രതിജ്ഞ എടുക്കും. നവംബര്‍ എട്ടിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന രഥയാത്ര 13ന് പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ഒരു ലക്ഷം യുവതികളെ പങ്കെടുപ്പിച്ചുള്ള സംഗമം നടത്തുന്നതിനാണ് ശ്രമം. ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നിരിക്കുന്ന അഞ്ച് ,ആറ് തീയതികളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്ത് ഉണ്ടാകുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല കര്‍മ്മസമിതിയുടെയും സംഘ്പരിവാര്‍ സംഘടനകളുടേയും പ്രവര്‍ത്തകരും ശബരിമല സന്നിധാനത്തെത്തുന്നതിനാണ് സാധ്യത. യുവതീ പ്രവേശനത്തിനെതിരെ എന്‍ എസ് എസ് പരസ്യമായി രംഗത്തെത്തിയത് പ്രതിഷേധത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. എന്‍ എസ് എസ് പ്രവര്‍ത്തകരും ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിലെത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ വിശ്വാസികളായ യുവതികള്‍ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിലേക്കെത്തുന്നതിനുള്ള സാധ്യത കുറവാണ്. പക്ഷെ മുന്‍പത്തെപ്പോലെ ആചാരലംഘനം മാത്രം ലക്ഷ്യമിട്ട് ആക്ടിവിസ്റ്റുകളായ ആരെങ്കിലും എത്തിയാല്‍ സ്ഥിതി കലുഷിതമാകുമെന്നാണ് ആശങ്ക.

ചിത്തിര ആട്ട തിരുനാള്‍ ശാന്തമായി കടന്ന് കിട്ടിയാല്‍ പത്ത് ദിവസത്തെ സാവകാശം ലഭിക്കും. മണ്ഡലപൂജ ആരംഭിക്കുന്നത് നവംബര്‍ 17 നാണ്. അതിന് മുന്‍പ് 13ന് പുനപരിശോ ധനാ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക് വരും. തീരുമാനം ഭക്തര്‍ക്ക് അനുകൂലമായാല്‍ എല്ലാം ശുഭപര്യവസാനം ആകും. മറിച്ചായാല്‍ കടുത്ത ആശങ്കയോടെയെ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി കാത്തിരിക്കാന്‍ കഴിയു.

ചിത്തിര ആട്ട വിശേഷത്തിന് 5ന് നട തുറക്കും; ശബരിമല വീണ്ടും ആശങ്കയില്‍, നിലപാടിലുറച്ച് ഇരു വിഭാഗവും നേര്‍ക്കുനേര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Pathanamthitta, Top-Headlines, Sabarimala, Sabarimala will be opened on Nov. 5th for Chithira Atta
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia