city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല വിധി: ആര്‍എസ്എസ് നിലപാട് മാറ്റുന്നു; അയ്യപ്പ സേവാ സമാജത്തെ മുന്‍നിര്‍ത്തി സമരത്തിലേക്ക്

പത്തനംതിട്ട: (www.kasargodvartha.com 02.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് നിലപാട് മാറ്റുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ടുള്ള കോടതി വിധിയെ അനുകൂലിച്ച നിലപാട് ആണ് മാറ്റുന്നത്. ആര്‍എസ്എസ് പരിവാര്‍ സംഘടനയായ അയ്യപ്പസേവാസമാജത്തെ മുന്‍നിര്‍ത്തിയാകും ആര്‍എസ്എസ് രംഗത്തെത്തുക. ശബരിമലയിലെ ആചാരം നിലനിര്‍ത്താന്‍ ആണ് ഇത്തരമൊരു തീരുമാനം.

അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍ കാര്യവാഹ് ഭയ്യാ ജിജോഷി എന്നിവരെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് അഖിലേന്ത്യാ നേതൃത്വം നിലപാട് മാറ്റത്തിനൊരുങ്ങിയത്. ശബരിമല ക്ഷേത്രത്തിലെ പ്രത്യേക ആചാരങ്ങളും ഈ ആ ചാരങ്ങള്‍ മാറ്റുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും അയ്യപ്പസേവാസമാജം ആര്‍എസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്ന് നിയമ പോരാട്ടത്തിനും സമാധാനപരമായ സമരത്തിനും അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന അയ്യപ്പ സേവാ സമാജം ദേശീയ എക്സിക്കുട്ടിവ് യോഗം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ഉണ്ടായി. ആര്‍എസ്എസ് അഖിലേന്ത്യാ നേതാക്കളും മലയാളികളുമായ എസ് സേതുമാധവന്‍, പത്മകുമാര്‍ തുടങ്ങിയവരുമായും അയ്യപ്പസേവാസമാജം നേതാക്കള്‍ ചര്‍ച്ച നടത്തി.

സമര പരിപാടികളുടെ ആദ്യപടിയായി ഒക്ടോബര്‍ എട്ടിന് എറണാകുളത്ത് വിപുലമായ സമ്മേളനം നടത്തും. ശബരിമല തന്ത്രി, പന്തളം കൊട്ടാര പ്രതിനിധികള്‍, ഗുരുസ്വാമിമാര്‍, സംഘപരിവാര്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ആദ്യം നിയമ പോരാട്ടത്തിന് ഒരുങ്ങാനാണ് ആര്‍എസ്എസ് നേതൃത്വം അയ്യപ്പസേവാസമാജത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുനപരിശോധനാ ഹര്‍ജി ഉടന്‍ നല്‍കും. സമര പരിപാടികളെക്കുറിച്ച് എട്ടാം തീയതിയിലെ യോഗം ചര്‍ച്ച ചെയ്യും.

അണികളുടെ എതിര്‍പ്പ് മനസ്സിലാക്കിയ ബിജെപി കേരള ഘടകവും സ്ത്രീ പ്രവേശനത്തിന് എതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കൊപ്പം പ്രക്ഷോഭം നടത്തുമെന്നാണ് സംസ്ഥാന പ്രസിഡണ്ട് പി എസ് ശീധരന്‍ പിള്ള അറിയിച്ചത്. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ശബരിമല വിധി: ആര്‍എസ്എസ് നിലപാട് മാറ്റുന്നു; അയ്യപ്പ സേവാ സമാജത്തെ മുന്‍നിര്‍ത്തി സമരത്തിലേക്ക്

Keywords:  Kerala, Pathanamthitta, news, RSS, Sabarimala, BJP, Religion, Sabarimala temple:RSS to organize public protest over women entry issue 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia