city-gold-ad-for-blogger

Sabarimala Pilgrims | ഹൃദ്രോഗം ഉള്ളവര്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയരാകണം; ശബരിമല കയറുന്ന തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: (KasargodVartha) കഴിഞ്ഞ ദിവസമാണ് സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗ്‌ളൂറില്‍ നിന്നുള്ള ഒരു തീര്‍ഥാടകന്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ആരോഗ്യപൂര്‍ണമായ തീര്‍ഥാടനത്തിന് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

ശബരിമല കയറുന്ന തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്. ഹൃദ്രോഗം ഉള്ളവര്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയരായി മല കയറണമെന്നാണ് നിര്‍ദേശം. സന്നിധാനത്തും പമ്പയിലും ഉള്ള ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹൃദ്രോഹം ഉള്ളവര്‍ കൃത്യമായ പരിശോധനകള്‍ നടത്തിയ ശേഷം വേണം ശബരിമല യാത്ര തുടങ്ങാനെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

സന്നിധാനത്തെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപറേഷന്‍ തിയറ്റര്‍ ഉള്‍പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഐ സി യു വെന്റിലേറ്റര്‍. ഐ സി യു, വെന്റിലേറ്റര്‍, ഇ സി ജി തുടങ്ങിയ സംവിധാനങ്ങളും തയ്യാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണ്. അതുപോലെ തന്നെ മല കയറുമ്പോള്‍ ഭക്തര്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Sabarimala Pilgrims | ഹൃദ്രോഗം ഉള്ളവര്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയരാകണം; ശബരിമല കയറുന്ന തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്



Keywords: News, Kerala-News, Top-Headlines, Sabarimala, Health-News, Pathanamthitta News, Kerala News, Health Department, Instructions, Heart Attack, Pilgrim, Devotee, Sabarimala, Pilgrims, Temple, Health, Hospital, Treatment, ICU, ECG, Operation, Pathanamthitta: Health department's instructions to Sabarimala pilgrims.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia