city-gold-ad-for-blogger

Sabarimala | മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട വൈകുന്നേരം തുറക്കും

പത്തനംതിട്ട: (www.kasargodvartha.com) മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. അതേസമയം ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക് ചെയ്യണം. 

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. അതേസമയം വ്യാഴാഴ്ച പൂജകള്‍ ഉണ്ടാവില്ല. മിഥുനം ഒന്നായ വെള്ളിയാഴ്ച പുലര്‍ചെ അഞ്ച് മണിക്കാണ് നടതുറപ്പ്. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും. 

Sabarimala | മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട വൈകുന്നേരം തുറക്കും

മഹാഗണപതിഹോമത്തിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30 മണിക്ക് ഉഷപൂജ. ഉച്ചയ്ക്ക് 12.30-ന് ഉച്ചപൂജ. നട തുറക്കാനിരിക്കുന്ന ദിവസങ്ങളില്‍ ഉച്ചപൂജയ്ക്ക് ശേഷം എട്ട് മണി മുതല് മാത്രമാകും കുട്ടികള്‍ക്ക് ചോറൂണ് നടക്കുക. 16 മുതല്‍ 20 വരെ ഉദായാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. വീണ്ടും തുറക്കുന്നത് വൈകുന്നേരം അഞ്ച് മണിക്കാണ്.

Keywords: Pathanamthitta, News, Kerala, Sabarimala, Sabarimala temple, Puja, Midhunamasa puja,  Sabarimala Nada will be opened for Midhunamasa pujas.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia