ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരം: ആധാരശില സ്ഥാപിച്ചു
Apr 7, 2017, 12:33 IST
പത്തനംതിട്ട: (www.kasargodvartha.com 07.04.2017) ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം വെള്ളിയാഴ്ച സന്നിധാനത്ത് നടക്കും. രാവിലെ 10.45 നാണ് മുഹൂര്‍ത്തം. ചെങ്ങന്നൂരിലാണ് ആധാരശില നിര്‍മ്മിച്ചത്. തൃപ്പല്ലുര് ടി.എന്‍ .സദാശിവന് ആചാരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ഹരികുമാര്‍, നടരാജന്, അരുണ്‍ എന്നിവര്‍ സഹായികളായി.
പഞ്ചവര്‍ഗ അടിത്തറ, ആധാരശില, കൂട്ടുകല്ല് എന്നിവയാണ് ചെങ്ങന്നൂരിലെ പണിശാലയില്‍ തയ്യാറാക്കിയത്. അടിത്തറയ്ക്ക് ആവശ്യമായ കല്ല് തമിഴ്നാട്ടില്‍ നിന്നാണ് എത്തിച്ചത്. കല്ലില്‍ കൊത്തിയെടുത്ത പീഠത്തിന്റെ വിവിധ ഭാഗങ്ങള്‍ വാഹനത്തില്‍ സന്നിധാനത്തെത്തിക്കും .അവിടെ വെച്ചാണ് ഇവ സംയോജിപ്പിക്കുക.
സ്വര്‍ണപ്പണികള്‍ ഏപ്രില്‍ ഒമ്പതിന് പമ്പയില്‍ ആരംഭിക്കും. 9.160 കിലോഗ്രാം സ്വര്‍ണമാണ് കൊടിമരത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി വരിക. മൊത്തം ചിലവ് 3.20 കോടി രൂപയാണ്. ഈ തുക ഹൈദരാബാദിലെ ഫിനിക്സ് കമ്പനിയാണ് നല്‍കിയത്. തന്ത്രി കണ്ഠരര് രാജീവര് ആണ് ആധാരശിലാസ്ഥാപനം നടത്തുക. ജൂണ്‍ 25ന് സ്വര്‍ണക്കൊടിമരം സമര്‍പ്പിക്കും.
ഏപ്രില്‍ ഒമ്പതിന് ശബരിമല പൈങ്കുനി ഉത്രം ആഘോഷിക്കും. അന്ന് രാത്രി 10ന് നട അടയ്ക്കും. വിഷു ഉത്സവത്തിനായി 10ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. 14 ന് ആണ് വിഷുക്കണി ദര്‍ശനം. അയ്യപ്പഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടം നല്‍കും.

Also Read:
വീഡിയോ റെക്കോർഡ് ചെയ്ത് ആത്മഹത്യ: വാട്ട്സ് ആപ്പിൽ വീഡിയോ ഷൂട്ട് ചെയ്ത് പിതാവിനയച്ച ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു
Keywords: Sabarimala: Base for Golden flagmast to be installed, Sabarimala, Temple, news, Vehicles, Kerala.