city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകര വിളക്ക് കഴിയുന്നതിന് മുന്‍പ് സ്ത്രീകളെ മലകയറ്റാന്‍ ശ്രമം നടക്കുന്നു, പിന്നില്‍ ഇതര സംസ്ഥാനത്തു നിന്നുമുള്ള സംഘടനകള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്

തിരുവനന്തപുരം:(www.kasargodvartha.com 24/12/2018) ശബരിമലയിലെ മകര വിളക്ക് കഴിയുന്നതിന് മുന്‍പ് സ്ത്രീകളെ കയറ്റാനുള്ള ശ്രമം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മകര വിളക്കിനു മുമ്പ് സ്ത്രീകളെ മലയില്‍ കയറ്റുക എന്നതിലു കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതര സംസ്ഥാനത്തു നിന്നുള്ള ചില സംഘടനകളാണ് ഇതിനു പിന്നിലെന്നാണ് വിവരം.

മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശന വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ സംഘടനകള്‍ ശ്രമിക്കുമെന്നാണു സൂചന. 19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു സര്‍ക്കാരിനോടും പോലീസിനോടും ഇന്റലിജന്‍സ് നിര്‍ദേശിച്ചു. ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുത്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയാറെടുക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം കേരള ബന്ധങ്ങളുള്ളതായാണു പുറത്ത് വരുന്ന് വിവരങ്ങള്‍.

മകര വിളക്ക് കഴിയുന്നതിന് മുന്‍പ് സ്ത്രീകളെ മലകയറ്റാന്‍ ശ്രമം നടക്കുന്നു, പിന്നില്‍ ഇതര സംസ്ഥാനത്തു നിന്നുമുള്ള സംഘടനകള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്

മാധ്യമശ്രദ്ധ കിട്ടാനായി വിവിധ സംഘടനകള്‍ യുവതികളെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം സംഘടനകള്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവയില്‍ പലതും സജീവമായ സംഘടനകളല്ല. വിശ്വാസത്തിന്റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്. 27നാണു മണ്ഡലപൂജ. അന്നു നട അടച്ചശേഷം 30ന് വീണ്ടും തുറക്കും.

11നാണു പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 19ന് നട അടയ്ക്കും പ്രതിഷേധങ്ങള്‍ക്കു ശമനം വന്നതോടെ ശബരിമലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇനി മുന്നിലുള്ള 24 ദിവസം പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ സുരക്ഷ ശക്തമാക്കാനാണു പോലീസിന്റെ തീരുമാനം. 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസുകാരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതകളാണ്. 400 എസ്‌ഐ, 95 സിഐ, 34 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: News, Thiruvananthapuram, Kerala, Sabarimala, Top-Headlines, Police, Trending, Prior to Makara lamp, women are trying to entered Sannidanam,exposing shocking report from intelligence  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia