city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sabarimala | തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ അരമണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്

പത്തനംതിട്ട: (KasargodVartha) ഭക്ത ജനങ്ങളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ രാത്രി അരമണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടി. ആദ്യം ഒരു മണിക്കൂര്‍ ആണ് കൂട്ടിയത്. വൈകിട്ട് 3 മണിക്ക് നട തുറക്കും. രാത്രി ഹരിവരാസനം പാടി പതിനൊന്നരയ്ക്ക് നട അടയ്ക്കും. ഇതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് കൂട്ടിയിരിക്കുന്നത്.

അയ്യപ്പദര്‍ശനത്തിന് തന്ത്രി കൂടുതല്‍ സമയം അനുവദിച്ചതോടെ തിരുനട തുറന്നിരിക്കുന്ന സമയം 18 മണിക്കൂറായി. നിലവില്‍ ദര്‍ശന സമയം 17 മണിക്കൂറായിരുന്നു. ദര്‍ശന സമയം വര്‍ധിപ്പിച്ചത് ഭക്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കല്‍ റൂടില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് വിടുന്നത്.

അതേസമയം, സ്‌പോട് ബുകിംഗ് നിര്‍ത്തി തീര്‍ഥാടകരെ നിയന്ത്രിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തര്‍ക്കം തുടരുന്നതിനിടെ വെര്‍ചല്‍ ക്യൂ എണ്‍പതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല.

Sabarimala | തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ അരമണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്

 

Keywords: News, Kerala, Kerala-News, Top-Headlines, Sabarimala, Religion, Pathanamthitta News, Sabarimala, Darshan Time, Extended, Again, Police, Temple, Devotees, Devaswom Board, Police, Virtual Queue, Pilgrim, Pathanamthitta: Sabarimala Darshan time extended again.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia