ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായി സര്‍കാര്‍
Mar 10, 2022, 07:26 IST
കൊച്ചി: (www.kasargodvartha.com 10.03.2022) ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കി. സര്‍കാര്‍ ഹൈകോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ഉത്സവവും മീനമാസ പൂജയും നടക്കുന്ന 19 വരെയാണ് പ്രവേശനം അനുവദിക്കുക. ഇതുവരെ ദിവസേന 15,000 ഭക്തരെയാണ് പ്രവേശിപ്പിച്ചിരുന്നത്.
ശബരിമല സ്പെഷല്‍ കമീഷണര്‍ നല്കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുള്‍പെട്ട ഡിവിഷന് ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കാന്‍ സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയാണ് തീരുമാനിച്ചത്. അതേസമയം കോവിഡ് സാഹചര്യം മാറിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും സര്‍കാര്‍ അറിയിച്ചു.

കോവിഡ് വാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതില്ലെന്നും സര്‍കാര്‍ വ്യക്തമാക്കി. വാക്സിനേഷന് എടുക്കാതെ നിലയ്ക്കലില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സൗകര്യം ഉണ്ടാകും. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ഓണ്‍ലൈന്‍ ബുകിങിന് പുറമേ നിലയ്ക്കലില്‍ ആവശ്യത്തിന് സ്പോട് ബുകിങ് കൗണ്ടറുകളും ഉണ്ടാകും.
Keywords: Kochi, News, Kerala, Top-Headlines, Sabarimala, Religion, Government, High-Court, COVID-19, Health, Temple, Lifted restrictions on the number of devotees allowed to enter Sabarimala.
Keywords: Kochi, News, Kerala, Top-Headlines, Sabarimala, Religion, Government, High-Court, COVID-19, Health, Temple, Lifted restrictions on the number of devotees allowed to enter Sabarimala.