Sabarimala Temple | ശബരിമല മേല്‍ശാന്തിയായി കെ ജയരാമന് നമ്പൂതിരിയെ തിരഞ്ഞടുത്തു
പത്തനംതിട്ട: (www.kasargodvartha.com) ശബരിമല മേല്‍ശാന്തിയായി കെ ജയരാമന് നമ്പൂതിരിയെ തിരഞ്ഞടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും.
ഹരിഹരന് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. വൈക്കം സദേശിയാണ്. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, ദേവസ്വം കമീഷനര്‍ ബി എസ് പ്രകാശ്, നിരീക്ഷകന് ജസ്റ്റിസ് ഭാസ്കരന്, സ്പെഷല്‍ കമീഷനര്‍ എം മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.
പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മ ശബരിമലയിലെയും പൗര്‍ണമി ജി വര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു. അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. 22 വരെ പൂജകള്‍ ഉണ്ടാകും.
Keywords: Pathanamthitta, News,Kerala, Top-Headlines, Religion, Sabarimala, Temple, K Jayaraman Namboothiri new Sabarimala Melshanthi.