Security | ശബരിമല തീര്‍ഥാടകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്ക് തടയിടും; തിരക്കിൻറെ വിവരങ്ങൾ അപ്പപ്പോൾ അറിയാം; പമ്പയിലും നിലയ്ക്കും സന്നിധാനത്തും എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി
Nov 15, 2022, 15:23 IST
പത്തനംതിട്ട: (www.kasargodvartha.com) ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് അടിയന്തിര ഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍ (EOC) പ്രവര്‍ത്തനം തുടങ്ങി. തിങ്കളാഴ്ച റവന്യു മന്ത്രി കെ രാജന് നിലയ്ക്കലില്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യരാണ് അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തീര്‍ഥാടകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍, തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ വ്യാപിക്കാതിരിക്കാനും കൃത്യമായതും വിശകലനം ചെയ്യപ്പെട്ടതും പുനഃപരിശോധിക്കപ്പെട്ടതുമായ വിവരങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുമാണ് ഇഒസി പ്രവര്‍ത്തിക്കുന്നത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്ട്രോള് റൂം എന്നിവിടങ്ങളിലെ കണ്ട്രോള് റൂമുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇഒസി പ്രവര്‍ത്തനം ആരംഭിച്ചത്.
അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ വിവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കണ്ട്രോള് റൂമുകളെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത്. കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലതാമസം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട് ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലുള്ള ജനപ്രവാഹത്തിന്റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ നിന്നും വിവിധങ്ങളായ ഓഫീസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം. കൂടാതെ എല്ലാ വകുപ്പുമേധാവികള്‍ക്കും ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയ്ക്ക് വരുന്നവരുടേയും പോകുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരക്കിന്റെ തോത് അനുസരിച്ച് പച്ച, ഓറൻജ്, ചുവപ്പ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള അലേര്‍ട് നല്‍കും.
രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്സ്, ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍, ഫാക്സ്, ഹോട് ലൈന്‍ മുതലായ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതായാലും എല്ലാ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വി എച് എഫ് റേഡിയോ സംവിധാനം വഴി പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള തിരക്കിന്റെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരു കേന്ദ്രത്തില്‍ നിന്നും വിളിച്ച് അറിയിക്കുന്ന സന്ദേശം ഒരേ സമയം തന്നെ മറ്റെല്ലാ നിലയങ്ങളിലും എത്തിച്ചേരും.
തിരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ പമ്പ ഇഒസിയില്‍ ഡേറ്റാബേസില്‍ ഉള്‍പെടുത്തി ക്രോഡീകരിച്ച് നിലവിലെ സ്ഥിതി കാണിക്കുന്ന ഗ്രാഫുകളുടെ രൂപത്തില്‍ രേഖപ്പെടുത്തി വയ്ക്കും. ഇത് സ്ഥിതിഗതികളെ പെട്ടെന്ന് മനസിലാക്കുന്നതിന് സഹായിക്കും.ശബരിമലയുമായി ബന്ധപ്പെട്ട ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, പൊലീസ്, ഹെല്‍ത്, റവന്യു, ദേവസ്വം തുടങ്ങി എല്ലാ ഓഫീസുകളുടേയും ഫോണ്‍ നമ്പരുകള്‍ അടങ്ങുന്ന റിസോഴ്സ് ഇന്‍വെന്ററി, കണ്ട്രോള് റൂമുകളിലും ഇഒസിയിലും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ ആംബുലന്‍സ് സര്‍വീസുകള്‍, ജെസിബി മുതലായ ഹെവി ഡ്യൂടി സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം വിവരങ്ങളും ഇഒസിയില്‍ ശേഖരിച്ചിട്ടുണ്ട്. ഏഴു പേര് വീതമടങ്ങുന്ന മൂന്നു സംഘങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്.
Keywords: Pathanamthitta, Kerala, News, Top-Headlines, Latest-News, Sabarimala, News, Emergency operation centers started functioning at Sabarimala.