Sabarimala | ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: (www.kasargodvartha.com) ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയില്ലെന്നും പകരം തീര്‍ഥാടനത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുമെന്നും ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍. തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂര്‍ കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പയില്‍ പാര്‍കിങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണ്. അതിനാല്‍ വാഹന പാര്‍കിങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ലെന്നും കെ അനന്തഗോപന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും പാര്‍കിങില്‍ അനുകൂല നിലപാടെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമലയില്‍ തിങ്കളാഴ്ചയും ദര്‍ശനത്തിന് തിരക്കേറും. 1,07,260 പേരാണ് ഓണ്‍ലൈന്‍ വഴി ബുക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണില്‍ തീര്‍ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്.
Keywords: Pathanamthitta, news, Kerala, Sabarimala, Top-Headlines, Religion, Temple, Devaswom President says that no restriction can be placed on the number of pilgrims at Sabarimala.