Sabarimala | ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം
തിരുവനന്തപുരം: (www.kasargodvartha.com) ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉന്നതതല യോഗത്തിന്റെ തീരുമാനം. ഓരോ വകുപ്പും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ അടിയന്തിരമായി തീര്‍പ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്മന്ത്രിമാരായ കെ രാജന്, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്, ആന്റണി രാജു, തോമസ് ചാഴികാടന് എംപി, എം എല്‍എമാരായ കെ യു ജെനീഷ് കുമാര്‍, പ്രമോദ് നാരായണന്, വാഴൂര്‍ സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
ദര്‍ശനത്തിനുള്ള ബുകിങ് വെര്‍ച്വല്‍ ക്യൂ മുഖേനയാണ് നടപ്പാക്കുക. മുന്‍ കാലങ്ങളിലെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ മഹോത്സവം നടത്താന്‍ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന് വ്യക്തമാക്കി.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Religion, Sabarimala, Decision to complete preparations for Sabarimala Mandala-Makaravilak Mahotsav on time.