സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ സംഘടിത അക്രമത്തില്‍ സിപിഎം ഏരിയ കമ്മറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്
Oct 7, 2018, 22:45 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.10.2018) നൂറോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വടുകയറി നടത്തിയ സംഘടിത അക്രമത്തില്‍ സിപിഎം ഏരിയ കമ്മറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം വോര്‍ക്കാടി മജീര്പള്ളത്ത് ഞായറാഴ്ച രാത്രി 7.30 മണിയോടെയാണ് അക്രമം. മജീര്‍പള്ളം പാവൂര്‍ പെയ്യയിലെ സിപിഎം ഏരിയ കമ്മറ്റി മെമ്പര്‍ ഡി ബൂബയുടെ വീട് കയറിയാണ് അക്രമം അഴിച്ചുവിട്ടത്.
ഡി ബൂബ (48)യെ കൂടാതെ വോര്‍ക്കാടി ലോക്കല്‍ സെക്രട്ടറി നവീന്‍കുമാര്‍ (30), ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി മഹേഷ് (28), ബൂബയുടെ മകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ അജയ് (24), ബൂബയുടെ ഭാര്യയും മുന്‍ പഞ്ചായത്ത് മെമ്പറുമായ ഹരിണാക്ഷി (40) തുടങ്ങി 10 പേര്‍ക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് മജീര്പള്ളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ ബൂബ പ്രസംഗിച്ചതിലുള്ള വൈരാഗ്യമാണ് വീടുകയറി അക്രമം അഴിച്ചുവിടാന്‍ കാരണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി അബ്ദുര്‍ റസാഖ് ചിപ്പാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മജീര്പള്ളത്ത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ ധര്‍ണ്ണ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രകോപിതരായ നൂറോളം പേരടങ്ങുന്നവര്‍ വീട് കയറി അവിടെയുണ്ടായിരുന്ന തന്നെയും കുടുംബത്തെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അക്രമിച്ചതെന്ന് ബൂബയും മറ്റുള്ളവരും പറഞ്ഞു.
Keywords: Kerala, Manjeshwaram, kasaragod, news, Top-Headlines, CPM, BJP, RSS, Assault, Attack, Sabarimala, Politics, CPM activists attacked by RSS
< !- START disable copy paste -->