കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ ആശുപത്രിയില്‍ നിന്നും വരികയായിരുന്നവരുടെ കാറിന് കേടുപാട് വരുത്തി
Jan 3, 2019, 13:29 IST
ബേക്കൽ: (www.kasargodvartha.com 03.01.2019) കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ ആശുപത്രിയില്‍ നിന്നും വരികയായിരുന്നവരുടെ കാറിന് കേടുപാട് വരുത്തി. ഉദുമ പടിഞ്ഞാറിലെ ടി ടി ഖാദറിന്റെ ആള്‍ട്ടോ കാറിനാണ് കേടുപാട് വരുത്തിയത്. ബുധനാഴ്ച വൈകിട്ട് തൃക്കണ്ണാട് വെച്ചാണ് സംഭവം. ഖാദറിന്റെ ഭാര്യാപിതാവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രകടനത്തിനിടെയുണ്ടായ ഗതാഗത കുരുക്കില്‍പ്പെടുകയായിരുന്നു.
ഇതിനിടയില്‍ പ്രകടനക്കാരില്‍ ചിലര്‍ കാറിന്റെ ഡോറിനും റൂഫിനും വടി കൊണ്ട് അടിക്കുകയായിരുന്നു. ഗ്ലാസിന് വടി കൊണ്ട് കുത്തിയെങ്കിലും ഗ്ലാസ് പൊട്ടിയില്ല. കാറിന്റെ ഡോറിന് കാര്യമായ കേടുപാട് സംഭവിച്ചു. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കുടുംബാംഗങ്ങള്‍ പറയുന്നു. കാറില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷന് സമീപം കാര്‍ എത്തിച്ചതിനെ തുടര്‍ന്ന് കേടുപാട് സംഭവിച്ച കാറിന്റെ ഫോട്ടോ എടുത്ത് കാറിലുണ്ടായിരുന്നവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.
പിന്നീട് പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് പോലീസ് അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Car, Harthal, Sabarimala, Car attacked During Karmasamithi's march
< !- START disable copy paste -->