Bus Service | ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ കര്‍ണാടക ആര് ടി സി പ്രത്യേക ബസ് സര്‍വീസ് നടത്തും
ബെംഗ്ളൂറു: (KasargodVartha) ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ കര്‍ണാടക ആര് ടി സി പ്രത്യേക ബസ് സര്‍വീസ് നടത്തും. ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ചാണ് തീരുമാനം. ബെംഗളൂറില്‍ നിന്ന് പമ്പ (നിലക്കല്‍) വരെയാണ് ഐരാവത് വോള്‍വോ എ സി ബസ് സര്‍വിസ് നടത്തുക.
എല്ലാ ദിവസവും ഉച്ചക്ക് 1.50 മണിക്ക് ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെടുക. തുടര്‍ന്ന് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെത്തി ഉച്ചയ്ക്ക് 2.30 മണിക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 6.30 മണിക്കാണ് ബസ് പമ്പയില്‍ എത്തുക. യാത്രക്കാര്‍ക്ക് മൈസൂരുവില്‍ നിന്നും ബുക് ചെയ്യാവുന്നതാണ്.
മൈസൂരുവില്‍ വൈകീട്ട് 5.35 മണിക്കാണ് ബസ് എത്തുക. പമ്പയില്‍ നിന്ന് തിരിച്ച് വൈകീട്ട് ആറുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 മണിക്ക് ബെംഗളൂറില്‍ എത്തും. www(dot)ksrtc(dot)in സൈറ്റിലൂടെ ടികറ്റുകള്‍ ബുക് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഒരു നോണ്‍ എ സി ബസ് കൂടി പമ്പയിലേക്ക് സര്‍വീസ് നടത്തും. ഇതിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
Keywords: News, National, National, Bus, Karnataka, Bengaluru, Karnataka RTC, Sabarimala, Travel, Top-Headlines, Religion, Bengaluru: Karnataka RTC bus to Sabarimala.