city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

28 അടി ഉയരമുള്ള പുലിവാഹനനായ അയ്യപ്പന്റെ പ്രതിമ പമ്പയില്‍ നിര്‍മിക്കുന്നു

പമ്പ:(www.kasargodvartha.com 16/09/2018) പുലിവാഹനനായ അയ്യപ്പന്റെ പ്രതിമാ നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം പമ്പയില്‍ നടന്നു. പമ്പ ത്രിവേണിയില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ ശിലാസ്ഥാപനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വ്വഹിച്ചു.

28 അടിയാണ് പുലിപ്പുറത്ത് കയറി വരുന്ന അയ്യപ്പ പ്രതിമയുടെ ഉയരം. പ്രശസ്ത ശില്പി ശന്തനുവാണ് പ്രതിമ നിര്‍മ്മിക്കുന്നത്. അയ്യപ്പഭക്തനായ ബൈജു അമ്പലക്കരയാണ് ദേവസ്വം ബോര്‍ഡിനു വേണ്ടി പ്രതിമ നിര്‍മ്മിച്ചു നല്‍കുന്നത്. പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റി വച്ചിരുന്ന ശിലാസ്ഥാപന ചടങ്ങാണ് പമ്പയില്‍ നടന്നത്. ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ശങ്കരന്‍ പോറ്റി, എക്‌സിക്യുട്ടിവ് എഞ്ചീനിയര്‍ അജിത്ത് കുമാര്‍, ബൈജു അമ്പലക്കര, ഷാജി ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിമയുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

28 അടി ഉയരമുള്ള പുലിവാഹനനായ അയ്യപ്പന്റെ പ്രതിമ പമ്പയില്‍ നിര്‍മിക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Top-Headlines, Religion,Ayyapa stachu build in pampa

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia